ഒരു പ്രസ്താവനയുടെ പേരിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിക്കൂട്ടിലാണ് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. സീരിയലുകൾ എൻഡോസൾഫാനെക്കാൾ വിഷമാണെന്നുള്ള പരാമർശമാണ് അദ്ദേഹം നടത്തിയത്. പ്രസ്താവനയ്ക്കെതിരെ അനവധി സിനിമാ സീരിയൽ പ്രവർത്തകർ ആണ് അദ്ദേഹത്തിന് നേരെ വിമർശനം ഉന്നയിച്ചു രംഗത്ത് വന്നിരുന്നത്.
ധർമജൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. പ്രേംകുമാറും സീരിയലിൽ നിന്നും വളർന്നുവന്ന താരമല്ലേയെന്നും, ഒരു പദവി കിട്ടിയെന്നുവെച്ച് കൊമ്പൊന്നുമില്ലല്ലോ എന്നും പാവങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ എന്നും അദ്ദേഹം പരിഹസിച്ചു. നിങ്ങൾ ജീവിക്കുന്ന ജീവിതമാണ് എൻഡോസൾഫാനെക്കാൾ വിഷം എന്ന് ഹരീഷ് പേരടി കുറ്റപ്പെടുത്തി. പ്രസ്താവന പിൻവലിക്കണമെന്ന് ഗണേഷ് കുമാർ ആവശ്യപ്പെട്ടു എങ്കിലും പറഞ്ഞ പ്രസ്താവനയിൽ താൻ ഉറച്ചു നിൽക്കുന്നു എന്ന് പ്രേംകുമാർ പറഞ്ഞു.
ദിവസങ്ങൾക്കിപ്പുറം അദ്ദേഹം താൻ നടത്തിയ പ്രസ്താവനയെക്കുറിച്ച് വീണ്ടും പ്രതികരിക്കുകയാണ്. എല്ലാ സീരിയലുകളെയും അടച്ച് ആക്ഷേപിച്ചിട്ടില്ലെന്നും കാള പെറ്റു ഏന് കേൾക്കുമ്പോൾ കയർ എടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. ചില സീരിയലുകൾ എൻഡോസൾഫാനെക്കാൾ വിഷമാണ് എന്നാണ് പറഞ്ഞത് എന്ന് അദ്ദേഹം വിശദീകരിച്ചു.
ഒട്ടനവധി സീരിയൽ വിരോധികൾ പ്രേംകുമാറിന് പിന്തുണയുമായി രംഗത്ത് വന്നു. കുനിഷ്ടുമ്, പുന്നയ്മയും, പരദൂഷണവും, അവിഹിതവും, അക്രമവുമൊക്കെയാണ് ഇപ്പോഴത്തെ സീരിയലുകളുടെ ഉള്ളടക്കം എന്നവർ കമന്റ് ചെയ്തു.