വേഗതയിൽ അക്തറിനെ മറികടന്നോ നമ്മുടെ സിറാജ്? – അഡ്ലെയ്ഡ് ടെസ്റ്റിൽ സംഭവിച്ചതെന്ത്

ഏറ്റവും വേഗതയിൽ ബോൾ എറിഞ്ഞ റെക്കോർഡ് പാക്കിസ്ഥാൻ താരം ഷൊഹൈബ് അക്തറിന്റെ പേരിലാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് റാവല്പിണ്ടി എക്സ്പ്രസ്സ് എന്ന് പേര് വന്നു. വർഷങ്ങൾക്കുമുൻപ് എറിഞ്ഞ പന്തിനെ അതിന്റെ വേഗതകൊണ്ട് മറികടക്കാൻ അതിനുശേഷം വന്ന ബോളര്മാര്ക്ക് ഒന്നും തന്നെ കഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെയാണ് ഇന്നലെ അഡ്ലെയ്ഡ് ടെസ്റ്റിൽ വളരെ രസകരമായ സംഭാവമുണ്ടാകുന്നത്. ഷൊഹൈബ് അക്തർ എറിഞ്ഞ പന്ത് ഔദ്യോഗിക ബ്രോഡിക്കസ്ട്ര കാണിച്ചത് 181.6 കിലോമീറ്റര് വേഗതയിൽ ആയിരുന്നു. ഈ വേഗത സ്‌ക്രീനിൽ കാണിച്ചപ്പോൾ കാണികൾ ഒന്ന് അമ്പരന്നു.

എന്നാൽ സ്‌ക്രീനിൽ തെളിഞ്ഞ അക്കങ്ങൾ സാഞ്ചേതിക തകരാർ ആണെന്ന് സ്ഥിദ്ധീകരിച്ചു. ഇന്നലെ സിറാജിനു വിക്കറ്റ് ഒന്നും കിട്ടിയിരുന്നില്ല. ആകെ കൂടെ വീണ വിക്കറ്റ് ബുംറ എടുത്തതായിരുന്നു. സിറാജ് നല്ലവണ്ണം തന്നെ ഓവർ എറിഞ്ഞു. 10 ഓവർ സ്പെല്ലിൽ 29 റൺസ് മാത്രമാണ് സിറാജ് വിട്ടുനൽകിയത്.

പിഴവ് സംഭവിച്ചത് സാങ്കേതിക തകരാർ മൂലമാണെന്ന് മനസ്സിലായ ആരാധകർ നിരാശയിലാണ്. റെക്കോർഡ് തകർക്കപ്പെട്ടത് പഴക്കം ചെന്ന റെക്കോർഡ് ബ്രേക്ക് ആയതിന്റെ ചർച്ചകൾ കണ്ടേക്കാമായിരുന്നു. അക്തറിനുശേഷം വേഗതയിൽ എറിയുന്ന ധാരാളം ബോളർമാർ വന്നിരുന്നു. ബ്രെറ്റ് ലീ, ഷോൺ ടെയ്റ്റ്, ഷെയിൻ ബോണ്ട്, മിച്ചൽ ജോൺസൻ, ഉംറാൻ മാലിക്ക്, ഹർഷിത് റാണാ എന്നിവർ, അവർക്കാർക്കും അക്തറിന്റെ വേഗതയെ മറികടക്കാനായില്ല.

Leave a Comment