മഴ പെയ്യാൻ യു എ ഇ യിൽ പ്രാർത്ഥന – എല്ലാവരും പങ്കുചേരണമെന്നു ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

യു എ ഇ യിൽ മഴ പെയ്യാനായി പ്രാർത്ഥന ഇന്ന്. മഴയ്ക്ക് വേണ്ടി എല്ലാവരും പ്രാർത്ഥനയിൽ മുഴുകും. മഴയ്ക്കു വേണ്ടിയുള്ള പരമ്പരാഗത പ്രാർത്ഥനയായി സ്വലാത്തുൽ ഇസ്തിസ്ക മാടത്തുമെന്നു യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. എല്ലാവരും പ്രാർത്ഥനയിൽ പങ്കെടുക്കണം. രാവിലെ 11 മണിക്ക് പള്ളികളിൽ ഒത്തുകൂടണമെന്നു അദ്ദേഹം അറിയിച്ചു. മഴ വേണ്ടപ്പോഴൊ, വരൾച്ചയെ ഉള്ളപ്പോഴോ നടത്തുന്ന പ്രാര്ഥനയാണിത്.

സമാനമായി മുന്വര്ഷങ്ങളിലും പ്രാർത്ഥന നടത്തിയിട്ടുണ്ട്, 2010, 2011, 2014, 2017, 2020, 2021 എന്നെ വർഷങ്ങളിൽ പ്രാർത്ഥന നടത്തിയിരുന്നു. മഴയ്ക്ക് വേണ്ടിയുള്ള ക്ലൗഡ് സീഡിങ്ങും അറബ് രാജ്യങ്ങളിൽ നടത്താറുണ്ട്. രാസപദാര്ഥമായ മീതൈൽ ഐസോ സയനൈഡ് മേഘങ്ങളിൽ വിതറി കൃത്രിമ മഴ പെയ്യിക്കുന്ന രീതിയാണത്.

ഇപ്പോൾ യു എ ഇ യിൽ തണുപ്പ് കാലാവസ്ഥയാണ്. സാധാരണയായി നവംബർ , ഡിസംബർ മാസങ്ങളിൽ ആണ് അവിടെ മഴയ്ക്കുള്ള പ്രാർത്ഥന നടത്താറുള്ളത്. അടുത്ത ദിവസങ്ങളിൽ കാറ്റിനു മുന്നറിയിപ്പ് ഉണ്ട്. നവംബർ കഴിഞ്ഞ ആഴ്ച മഴ ലഭിക്കുമെന്ന് നാഷണൽ സെന്റര് ഓഫ് മെറ്റീരിയോളജി പ്രവചിച്ചിരുന്നു. എന്നാൽ മഴ പെയ്തിരുന്നില്ല. എന്തായാലും മഴയ്ക്കുള്ള പ്രാർത്ഥനയിൽ എല്ലാവരോടും പങ്കുചേരാനാണ് പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Comment