വിവാഹമോചന വാർത്തകൾക്ക് വിരാമം: ഒന്നിച്ചെത്തി ഐശ്വര്യ റായും അഭിഷേക് ബച്ചനും

അടുത്തിടെ സിനിമാലോകത്ത് ചർച്ചയായ വാർത്തയായിരുന്നു ഐശ്വര്യ റായും അഭിഷേക് ബച്ചനും വേർപിരിയുന്നു എന്നത്. ആ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ് ഇപ്പോൾ. പൊതുവേദിയിൽ ഒരുമിച്ച് എത്താതിരുന്നതും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെക്കാതിരുന്നതും വാർത്ത സത്യമാണെന്നു സ്ഥിതിയിലേക്ക് എത്തിച്ചു. എന്നാൽ അത്തരം അഭ്യൂഹങ്ങൾക്ക് എല്ലാം ഇപ്പോൾ വിരാമമിട്ടിരിക്കുകയാണ്. മുംബൈയിലെ ആഡംബര വിവാഹ ചടങ്ങിൽ ഒരുമിച്ചെത്തി ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും.

ഇപ്പോൾ ഒരു വിവാഹ ചടങ്ങിൽ കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് ഒരുമിച്ചെത്തിയ ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇരുവരും മാച്ച് ആയിട്ടാണ് വസ്ത്രങ്ങൾ ധരിച്ചിരുന്നത്. ഫോട്ടോഗ്രാഫർമാർക്കായി പോസ് ചെയ്യുന്ന ദമ്പതികളുടെ ചിത്രങ്ങൾ ഇരുവർക്കുമിടയിൽ പ്രശ്നങ്ങളില്ലെന്ന സൂചനയാണ് നൽകുന്നതെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.

നേരത്തെ അംബാനി കല്ല്യാണത്തിന് അഭിഷേക് ബച്ചനും ഐശ്വര്യ റായും ഒപ്പമായിരുന്നുള്ള വന്നിരുന്നത്. ഐശ്വര്യ മക്കളുമൊത്ത് വന്നപ്പോൾ അഭിഷേക് കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കൊപ്പമാണ് വന്നത്. ഇത് അവരുടെ വിവാഹമോചന വാർത്ത സത്യമാണെന്നു ആരാധകർ നിഗമനത്തിലെത്തി. കൂടാതെ മകളുടെ പിറന്നാൾ ആശംസാ പോസ്റ്റിൽ അഭിഷേകിനൊപ്പമുള്ള ചിത്രങ്ങൾ ഉൾപ്പെടുത്താതിരുന്നതും ഇത്തരം വാർത്തകൾക്ക് കാരണമായി

Leave a Comment