ശ്രുതി മാത്രമല്ല മലയാളികൾ മുഴുവൻ കാത്തിരുന്ന നിമിഷമാണ് നിമിഷയ്ക്ക് ജോലി ലഭിക്കുന്നത്. ഈ പ്രായത്തിനിടയിൽ തന്നെ താങ്ങാനാവുന്നതിലും അധികം അനുഭവിച്ചുകഴിഞ്ഞിരുന്നു ആ പെൺകുട്ടി. വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ കുടുംബത്തിലെ എല്ലാവരെയും നഷ്ടപ്പെട്ട ശ്രുതിക്ക് ആകെ ഉണ്ടായിരുന്നത് തന്റെ പ്രതിശ്രുത വരൻ ജെൻസൺ മാത്രമായിരുന്നു. എന്നാൽ വിധി ഒരു വാഹനാപകടത്തിന്റെ രൂപത്തിൽ ജെൻസിനെയും തട്ടിയെടുത്തപ്പോൾ ഹൃദയം തകർന്നു ആകെ ഒറ്റപ്പെട്ടുപോയിരുന്നു ശ്രുതി. ജെൻസൺ അന്ന് പറഞ്ഞ വാക്കുകൾ, ചിലപ്പോൾ അരാം പറ്റി എന്ന് വേണമെങ്കിൽ പറയാം. ഞാൻ ഇല്ലാതായാൽ ശ്രുതിക്ക് ഒരു ജോലി വേണം, സ്വന്തം കാലിൽ നില്ക്കാൻ കഴിയണം. അതിനു ശേഷമാണ് ജെൻസൺ അപകടത്തിൽ പെടുന്നതും തുടർന്ന് മരിക്കുന്നതും.
അപകടത്തിൽ സാരമായി പരിക്കേറ്റ ശ്രുതി ജീവിതത്തിലേക്ക് തിരിച്ചുവന്നു. ബോബി ചെമ്മണ്ണൂർ ശ്രുതിയെ ആശുപത്രിയിൽ സന്ദർശിക്കുകയും ധനസഹായം നൽകുകയും ചെയ്തിരുന്നു. രാഷ്ട്രീയഭേദമന്യേ എല്ലാവരും ശ്രുതിക്ക് പിന്തുണയുമായി വന്നു. സർക്കാർ ശ്രുതിക്ക് ജോലി വാഗ്ദാനം ചെയ്തു.
ആ വാഗ്ദാനമാണ് ഇന്ന് ഇപ്പോൾ പാലിക്കപ്പെട്ടിരിക്കുന്നത്. റവന്യൂ വകുപ്പിലെ ക്ലർക്ക് ആയാണ് ശ്രുതിക്ക് നിയമനം. ഇന്ന് രാവിലെ വയനാട് കളക്ടറേറ്റിലെത്തി ശ്രുതി ജോലിയിൽ പ്രവേശിച്ചു. റവന്യൂ വകുപ്പിലെ തപാൽ വിഭാഗത്തിൽ ആയിരിക്കും ശ്രുതി ജോലി ചെയ്യുക. സർക്കാർ ജോലിയില പ്രവേശിച്ച് അവിടുത്തെ മാനദണ്ഡങ്ങൾ പൂർത്തിയാക്കിയ ശ്രുതി ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിച്ചു.
എല്ലാവരോടും നന്ദിയുണ്ടെന്നും മുന്നോട്ടുള്ള ജീവിതത്തിന് കൈത്താങ്ങായതിൽ സന്തോഷമുണ്ടെന്നും ശ്രുതി പറഞ്ഞു. ഓരോരുത്തരേയും എടുത്തുപറയേണ്ട കാര്യമില്ല. എല്ലാവരും ഒരുപോലെ സഹായിച്ചിട്ടുണ്ടെന്നും ശ്രുതി കൂട്ടിച്ചേർത്തു. ശ്രുതിയുടെ താല്പര്യം കണക്കിലെടുത്താണ് വയനാട് കളക്ടറേറ്റിൽ നിയമനം നൽകിയത്. നിലവിൽ ചെയ്തിരുന്ന ജോലി തുടരാൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ ജോലി ശ്രുതി ആഗ്രഹിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രുതിക്ക് ജോലി നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. മന്ത്രി കെ രാജൻ അഭിനന്ദനം അറിയിച്ചിരുന്നു. ശരീരത്തിന് വിശ്രമം പറഞ്ഞിട്ടുണ്ട്. അധിക ദൂരം നടക്കാൻ പാടില്ലെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. ജോലിയ്ക്ക് വരുമെന്നും ശ്രുതി പറഞ്ഞു.