പ്രതിഫലം വാങ്ങാതെയാണ് അന്ന് കലോത്സവത്തിൽ സഹകരിച്ചത് …ആശാ ശരത്ത്

കലോത്സവത്തിന് അവതരണ നൃത്തം ചിട്ടപ്പെടുത്തുന്നതിനു ഒരു പ്രമുഖ നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ട വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് നടിയും നർത്തകിയുമായ ആശാ ശരത്ത്. ഇപ്പോൾ ഉണ്ടായ ഈ വാർത്തയെ എങ്ങിനെ നോക്കി കാണുന്നു എന്ന ചോദ്യത്തിനാണ് ആശാ ശരത്ത് പ്രതികരിച്ചത്.

കഴിഞ്ഞ രണ്ടു വർഷം കലോത്സവത്തിൽ അതുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്തരുന്നു. 2022 ൽ ഉദ്ഘാടനത്തിന് സ്റ്റേജിൽ മുക്യമന്ത്രയുടെ കൂടെ തിരിതെളിക്കാൻ ഉണ്ടായിരുന്നു. അന്ന് ഞാൻ കുട്ടികൾക്ക് കൊടുത്ത വാക്ക് ആണ് അടുത്ത വര്ഷം നിങ്ങളോടൊപ്പം ഉദ്ഗാടനത്തിനു നൃത്തം ചെയ്യാൻ ഞാനും ഉണ്ടാകും എന്നത്. ആ വാക്ക് ഞാൻ പാലിച്ചു.

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ സ്വന്തം ചിലവിൽ ആണ് കലോത്സവത്തിന് വന്നതെന്നും അവരുടെ കൂടെ നൃത്തം ചെയ്തതെന്നും ആശാ ശരത്ത് പറഞ്ഞു. പ്രതിഫലമായി എത്രയാണ് വേണ്ടത് എന്ന് ചോദിച്ചെങ്കിലും ഞാൻ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിരുന്നില്ല. കാരണം കലോത്സവം എന്നത് ഒരു സ്വത്ത് ആണ്. ഒരു നൃത്ത അധ്യാപിക എന്ന നിലയിൽ ഞാൻ അവിടെ പ്രതിഫലം വാങ്ങുന്നത് ശെരിയല്ല. പിന്നെ ഇതെല്ലം ഓരോരുത്തരുടെ ഇഷ്ടങ്ങൾ ആണെന്നും വ്യക്തിപരമായ കാര്യങ്ങൾ ആണ് പണം വാങ്ങണോ വേണ്ടയോ എന്നതും എന്നും ആശാ ശരത്ത് പറഞ്ഞു.

Leave a Comment