ജയറാമേട്ടന് 60 അല്ല പ്രായം.. യഥാർത്ഥ പ്രായം വെളിപ്പെടുത്തി ജനപ്രിയ നായകൻ

ഇന്ന് മലയാളികളുടെ കുടുമ്പനയാകാം ജയറാമേട്ടന്റെ 60 ആം പിറന്നാൾ ആഘോഷിക്കുകയാണ്. എന്നാൽ സത്യത്തിൽ ജയറാമേട്ടന് 60 വയസ്സല്ല പ്രായം. ഇപ്പോൾ തന്റെ യഥാർത്ഥ പ്രായം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ജയറാം ഏട്ടന് എത്രയാണ് പറയാം എന്ന് ചോദിച്ചപ്പോൾ ആണ് അദ്ദേഹം ഇങ്ങനെ ഉത്തരം നൽകുന്നത്. ശെരിയ്ക്കും പ്രായം 60 അല്ല. നമുക്ക് ജീവിതത്തിൽ പല പല പ്രായങ്ങൾ ഉണ്ട്. സ്കൂളിൽ പെട്ടെന്ന് ചേർക്കാൻ വേണ്ടി കൊടുക്കുന്ന പ്രായം ഒന്ന്, പിന്നെ ജോലി കിട്ടാൻ വേണ്ടി പറയുന്ന പറയാം ഒന്ന്, യഥാർത്ഥ പറയാം മറ്റൊന്ന് എന്നിങ്ങനെയാണ്.

സത്യത്തിൽ ജയറാം ഏട്ടൻ ജനിക്കുന്നത് 1965 ൽ ആണ്. അങ്ങനെ നോക്കുമ്പോൾ പ്രായം 59 വയസ്സ് ആണ് എന്നാണ് അദ്ദേഹം പറയുന്നത്. പക്ഷെ വിക്കിപീഡിയയിലും മറ്റു റെക്കോര്ഡുകളിലും പ്രായം 60 ആണ് കാണിക്കുന്നത്. നിങ്ങൾക്ക് എത്ര വേണമെങ്കിലും കരുതാം എന്നും ജയറാമേട്ടൻ പറയുന്നു.

36 വര്ഷം കൂടെയുള്ള ജയറാമേട്ടനെക്കുറിച്ച് പാർവതി ചേച്ചിയോട് ചോദിച്ചപ്പോൾ ഇപ്രകാരം പറഞ്ഞു. ഉത്സവപ്പറമ്പിൽ നിൽക്കുമ്പോൾ 25 ആണ് പ്രായം, കുട്ടികളോട് കളിക്കുമ്പോഴും 25 വയസ്സ് ആണ് പ്രായം, ചെണ്ടമേളം കേൾക്കുമ്പോൾ 20 വയസ്സിൽ താഴെ ഉള്ള കുട്ടികളെപ്പോലെയാണ്, പക്ഷെ അമ്യൂസ്മെന്റ് പാർക്കിൽ പോകുമ്പോൾ 70 വയസ്സുള്ള കിഴവനെപ്പോലെയാകുമെന്നു പാർവതി പറയുന്നു.

Leave a Comment