കഴിഞ്ഞ ദിവസം ജയറാമിന്റെ മകൻ കണ്ണന്റെ വിവാഹം കൂടാനെത്തിയതായിരുന്നു ഗോകുൽ സുരേഷ്. ആശീർവദിച്ചു തിരിച്ചു പോകാൻ നിൽക്കുമ്പോഴായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യം. ഗോകുൽ ചേട്ടാ കല്യാണം എപ്പോഴാണ്.
അപ്പോൾ ഗോകുൽ ഇപ്രകാരം മറുപടി നൽകി. ഇപ്പോൾ കഴിഞ്ഞില്ലേ കണ്ണന്റെ കല്യാണം. അതല്ല ഗോകുൽ ചേട്ടന്റെ കല്യാണം എപ്പോഴാണ് എന്നാണ് ഞങ്ങൾ ചോദിച്ചതെന്നു മാധ്യമങ്ങൾ. വിവാഹം ഉടനെ ഉണ്ടാകില്ലെന്നും സമയമെടുക്കുമെന്നും ഗോകുൽ പറഞ്ഞു. ഒരു പ്രണയിനി ഉണ്ടെന്ന തരത്തിലും ഗോകുൽ സംസാരിക്കുന്നുണ്ട്.
“വിവാഹം ഉടനെ ഒന്നും ഉണ്ടാകില്ല. കുറച്ച് സമയമെടുക്കും. അങ്ങനെ വലിയ ധൃതിയൊന്നും എനിക്ക് ഇല്ല. നിലവിൽ ഒരു പ്ലാനും ഇല്ല. പ്രണയമൊക്കെ എല്ലാവർക്കും ഉള്ളതല്ലേ. പ്രണയം നല്ലതല്ലേ. അയാളെ തന്നെ കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം. പക്ഷേ വലിയ ധൃതിയൊന്നും ഇല്ല. എല്ലാം വളരെ സാവകാശത്തിലും സമാധാനത്തിലും മതി. വളരെ ലോ പ്രൊഫൈലിൽ മതി. നിങ്ങളാരും അറിയില്ല”, എന്നായിരുന്നു ഗോകുൽ സുരേഷ് പറഞ്ഞത്.
കണ്ണനും ഗോകുലും നല്ല സുഹൃത്തുക്കൾ ആണ്. അവരുടെ അച്ചന്മാരെ പോലെ തന്നെ. ജയറാമും സുരേഷ് ഗോപിയും നല്ല സുഹൃത്തുക്കൾ ആയിരുന്നല്ലോ. ഒരുമിച്ച് ധാരാളം സിനിമകൾ എല്ലാം ചെയ്തു. ഗോകുൽ നെ കൂടാതെ സുരേഷ് ഗോപിയും കണ്ണനെ ആശിവധിക്കാൻ എത്തിയിരുന്നു.