വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഹണി റോസ്

ആരാധകർ ഏറെയുള്ള നടിയാണ് ഹണി റോസ്. സിനിമയിൽ നിന്ന് ഇടവേള എടുത്തെങ്കിലും താരം ഇപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുകയാണ്. താരത്തിന്റെ ജനപ്രീതി കൊണ്ട് ഉദഘാടനങ്ങൾ ധാരാളം ലഭിക്കുന്നുണ്ട്. ഹണി റോസ് എവിടെ എത്തുന്നുവോ അവിടെ പൂരപ്പറമ്പ് ആണ്. പുതിയ സ്ഥാപനങ്ങളുടെ മാർക്കറ്റിംഗ് നു ഹണി റോസിനെ വെച്ച് ചെയ്യുകയാണ് കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി നാം കാണുന്നത്. ഇപ്പോഴിതാ ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുന്നതിനെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവയ്ക്കുകയാണ് ഹണി റോസ്. ‘അമ്മ എന്ന സംഘടനയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് താരം മനസ്സുതുറന്നത്.

സിനിമകളിൽ നിന്നും ഇടവേളയെടുത്ത് കൂടുതലും ഉദ്ഗാടനങ്ങൾ ചെയ്യുന്ന താരത്തിനെതിരെ സമീപകാലത്തായി വിമർശനങ്ങൾ ഉയർന്നിരിക്കുകയാണ്. സിനിമയിൽ വന്ന കാലം മുതൽ തന്നെ ഉദ്ഘാടന പരിപാടികളിൽ താൻ പങ്കെടുക്കാറുണ്ടെന്നും എന്നാൽ കോവിഡിന് ശേഷമാണ് ആളുകൾ കൂടുതലായി ശ്രദ്ധിച്ചു തുടങ്ങിയതെന്നും താരം പറയുന്നു.

യൂട്യൂബ് ചാനലുകൾ കാരണമാണ് തനിക്ക് കൂടുതൽ പ്രശസ്‌തി ലഭിച്ചത്. ആദ്യകാലത്തൊന്നും ഓൺലൈൻ മീഡിയകൾ വന്ന് ഉദ്‌ഘാടനമൊന്നും ഷൂട്ട് ചെയ്യാറില്ല. എന്നാൽ ഇപ്പോൾ അങ്ങനെയല്ല, അതുകൊണ്ട് ഇപ്പോൾ ഉദ്‌ഘാടനം ചെയ്‌താൽ നാട്ടുകാർ മുഴുവൻ അറിയുന്നുവെന്നും താരം പറുയുന്നു. ഒരുമാസം എത്ര ഉദ്ഘാടനങ്ങള്‍ നിര്‍വഹിക്കുമെന്ന ചോദ്യത്തിന്‌, ഒത്തിരിയൊന്നുമില്ലെന്നും വളരെക്കുറവേയുള്ളൂവെന്നുമാണ് താരത്തിന്റെ മറുപടി.

കേരളത്തിൽ എല്ലാ തരത്തിലുള്ള ഉദ്ഘാടനത്തിനും വിളിക്കാറുണ്ട്. തെലുഗിൽ ജ്വല്ലറി, തുണിക്കട എന്നിവ മാത്രമേ ഉദ്‌ഘാടനം ചെയ്‌തിട്ടുള്ളൂ. ഒരിക്കൽ പെട്രോൾ പമ്പ് ഉദ്‌ഘാടനം ചെയ്യാൻ എന്നെ വിളിച്ചിട്ടുണ്ട്. അവിടെ എന്താണ് ഉദ്‌ഘാടനം ചെയ്യാൻ ഉള്ളതെന്ന് എനിക്ക് മനസിലായിട്ടില്ല’ ഹണി റോസ് തമാശരൂപേണ പറഞ്ഞു. താൻ ഉദ്ഗാടനം ചെയ്യാൻ പോകുമ്പോൾ ആൾത്തിരക്ക് കാണുമ്പോൾ സന്തോഷം തോന്നാറുണ്ടെന്നും ഹണി റോസ് പറഞ്ഞു.

നല്ലൊരാൾ വന്നാൽ താൻ വിവാഹം കഴിക്കുമെന്നും തനിക്ക് ചേരുന്ന ഒരാളായിരിക്കണമെന്നും പറയുന്നു. അത് ആ വ്യക്തിയെ കാണുമ്പോൾ തന്നെ എനിക്ക് മനസ്സിലായിക്കൊള്ളും. ആൾക്ക് നല്ലൊരു വൈബ് വേണം. വീട്ടുകാർ കണ്ടുപിടിച്ചാൽ അത്രയും നല്ലത്. ഇപ്പോൾ വലിയ സങ്കൽപ്പങ്ങൾ ഒന്നുമില്ല. ആഗ്രഹങ്ങൾ തടസം നിൽക്കുന്ന ഒരാളാവരുതെന്നും സ്വാർത്ഥതയും പാടില്ലെന്നും ഹണി പറഞ്ഞു.

Leave a Comment