ഫഹദ് ഫാസില്‍ ക്ഷത്രിയരെ അപമാനിച്ചു; പുഷ്പ 2 നിർമ്മാതാക്കൾക്കെതിരെ കാർണി സേന നേതാവ്

പുഷ്പ 2 ദി റൂൾ എന്ന സിനിമയ്‌ക്കെതിരെ കാർണി സേന നേതാവ് രാജ് ഷെഖാവത്തിന്റെ ഭീഷണി. സിനിമ ക്ഷത്രിയ വംശത്തെ അപമാനിച്ചതായി അദ്ദേഹം ആരോപിച്ചു. ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഭന്‍വര്‍ സിങ് ഷെഖാവത്ത് എന്ന റോൾ ഒരു നെഗറ്റീവ് കഥാപാത്രമാണ്. അതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഈ കഥാപാത്രം വഴി മുഴുവന്‍ രജപുത്രരെയും അപമാനിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ചെയ്തത്. അദ്ദേഹം പറഞ്ഞു.

എന്നാൽ ഈ ആരോപണത്തിനെതിരെ പുഷ്പ 2 അണിയറപ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഷെഖാവത്ത് എന്ന പേര് ആവർത്തിച്ചു ഉപയോഗിക്കുന്നത് തന്നേ ക്ഷത്രിയ വംശത്തെ അപമാനിക്കാൻ ആണ്. സിനിമയിൽ നിന്നും ആ പേര് ഉടനടി നീക്കം ചെയ്തില്ലെങ്കിൽ നിമ്മാതാക്കളെ ആക്രമിക്കും എന്നാണ് ഭീഷണി. അതിനായി കാർണി സൈന്യത്തെ തയ്യാറെടുക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

മുമ്പ് ബോളിവുഡ് ചിത്രങ്ങളായ ജോധ അക്ബര്‍, പദ്മാവത് എന്നിവയ്‌ക്കെതിരെ ഭീഷണിയുമായി കര്‍ണി സേന രംഗത്ത് വന്നിരുന്നു. പദ്മാവത് എന്ന ചിത്രത്തിന് പേര് മാറ്റാന്‍ കാരണമായത് പോലും ഈ സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ്.

സിനിമ സൂപ്പർ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുമ്പോൾ ആണ് ഇപ്രകാരം ഒരു വിവാദം ഉണ്ടായിരിക്കുന്നത്. സിനിമയിൽ അല്ലു അർജുൻ തകർത്താടിയപ്പോൾ കളക്ഷൻ റെക്കോർഡുകൾ ഭേദിക്കപ്പെടുകയാണ്.

 

View this post on Instagram

 

A post shared by Dr Raj Shekhawat (@iamrajshekhawat)

Leave a Comment