പ്രൊമോഷൻ റീൽ ചിത്രീകരിക്കുന്നതിനിടെ അപകടം: കോഴിക്കോട് യുവാവ് മരിച്ചു

ജോലി ചെയ്യുന്ന സ്ഥാപനത്തിനായി പ്രൊമോഷൻ റീൽ ചിത്രീകരിക്കുന്നതിനിടെ കോഴിക്കോട് ബീച്ച് റെക്കോഡിൽ ഉണ്ടായ അപകടത്തിൽ 20 വയസ്സുകാരൻ മരിച്ചു. വടകര കടമേരി സ്വദേശി ആൽവിൻ ടി കെ (20) ആണ് മരിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ ആണ് അപകടം ഉണ്ടായത്. തങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഡിഫൻഡർ തെറ്റിയാണ് ആൽവിൻ മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഫോട്ടോഗ്രാഫർ ആയ ആൽവിൻ സ്വന്തം സ്ഥാപനത്തിന്റെ പ്രൊമോഷനുവേണ്ടിയാണ് റീൽ ചിത്രീകരിക്കാൻ ഇന്നലെ രാവിലെ വന്നത്. അപകടകരമാംവിധം ആണ് റീൽ എടുത്തത്. ഹോസ്പിറ്റലിൽ ഇൻക്യുസ്റ് നടപടികൾ പൂർത്തിയായതിനു ശേഷം ബോഡി ബന്ധുക്കൾക്ക് വിട്ടുനൽകും. പോലീസ് ഇപ്പോൾ കേസ് എടുത്തിട്ടുണ്ട്.

Leave a Comment