അല്ലു അർജുൻ – രശ്‌മിക മന്ദനാ പുഷ്പ 2 1000 കോടിയിലേക്ക് കുതിക്കുന്നു. ആദ്യത്തെ 5 ദിവസം കൊണ്ട് 880 കോടി ലോകത്താകമാനം നേടിയ ചിത്രം 6 ദിവസം പിന്നിട്ടപ്പോൾ 950 കോടി കളക്ഷനിൽ എത്തിയിരിക്കുകയാണ്. ഡിസംബർ 5 ആം തിയ്യതി റിലീസ് ആയ ചിത്രത്തിന് വൻ അഭിപ്രായമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. 10000 ൽ അധികം സ്‌ക്രീനുകളിൽ ആണ് പുഷ്പ 2 പ്രദർശിപ്പിക്കുന്നത്.
ചിത്രത്തിൻറെ ഹിന്ദി പതിപ്പ് നോർത്ത് ഇന്ത്യയിൽ തകർത്താടുമ്പോൾ തെലുഗ് പതിപ്പും തമിഴ് പതിപ്പും സൗത്ത് ഇന്ത്യയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു. ആദ്യ ദിനം തന്നെ 294 കോടി രൂപ നേടിയ ചിത്രം ഇപ്പോള്‍ 1000 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്. ആറാം ദിവസത്തില്‍ 950 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ നേടുമെന്നാണ് പ്രതീക്ഷ. ആറാം ദിവസം രാവിലത്തെ ഷോകളില്‍ നിന്ന് മാത്രം 4.1 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.
ആദ്യത്തെ 5 ദിവസങ്ങളിലെ കളക്ഷൻ ഇപ്രകാരമാണ്
Day 1 (Thursday): Rs 164 crore
Day 2 (Friday): Rs 93.8 കോടി
Day 3: 119.25 കോടി
Day 4: 141 കോടി
Day 5: 64 കോടി
ഇതിനിടയിൽ ചിത്രത്തിനെതിരെ കർണി സേന രംഗത്ത് വന്നിരിക്കുകയാണ്. ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രം ക്ഷത്രിയരെ അപമാനിച്ചു എന്ന് ആരോപിച്ചാണ് സേന വിമർശിച്ചത്. ചിത്രത്തിൽ നിന്നും ആ പേര് അതായത് ശേഖരാവത് എന്ന പേര് എത്രയും പെട്ടെന്ന് നീക്കം ചെയ്തില്ലെങ്കിൽ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ്.