ടെലിവിഷൻ പാരമ്പരകൾക്ക് വലിയ രീതിയിലുള്ള വിമർശനങ്ങൾ ആണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി വന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ മിക്ക സീരിയലുകളും എൻഡോസൾഫാനെക്കാൾ വിഷമാണ് എന്ന പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. ഈ പ്രസ്താവന വിവാദമാവുകയും പക്ഷെ പ്രസ്താവന പിന്വലിക്കില്ലെന്നുമൊക്കെ നാം വാർത്തകൾ കണ്ടു.
ഇപ്പോൾ ഇതാ ഗെയിമിംഗ് റിയാലിറ്റി ഷോ ആയ സ്റ്റാർ മാജിക് എന്നെനിക്കുമായി നിർത്തി എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ പറക്കുന്നത്. ഫ്‌ളവേഴ്‌സ് ടി വി യിൽ നടന്നിരുന്ന പ്രോഗ്രാം ആണ് സ്റ്റാർ മാജിക്. സിനിമാ സീരിയൽ രംഗത്തുള്ള താരങ്ങൾ പങ്കെടുക്കുന്ന റിയാലിറ്റി ഷോ വളരെ വിമർശനങ്ങൾ നേരിട്ടിരുന്നു. നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ ഉള്ള ബോഡി ഷെയിമിങ് തമാശകൾ ആണ് കൂടുതൽ എന്നതായിരുന്നു വിമർശനം. ലക്ഷ്മി നക്ഷത്ര എന്ന അവതാരിക ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതും ഈ ഷോയിലൂടെയാണ്. ഈ പരിപാടി എപ്പോഴേ പൂട്ടിക്കെട്ടേണ്ടതായിരുന്നു എന്നാണ് ആളുകൾസോഷ്യൽ മീഡിയയിൽ കമന്റ് ചെയ്യുന്നത്. മാനസികമായും ശാരീരികമായും വേദനിപ്പിക്കുന്ന തരത്തിലുള്ള തമാശകളും കളികളും എന്നെ മതിയാക്കേണ്ടതായിരുന്നു എന്നാണ് ആളുകൾ കമന്റ് ചെയ്യുന്നത്.
സോഷ്യൽ മീഡിയയിലെ സ്റ്റാർ മാജിക് ഫാൻ പേജുകൾ ആണ് ഈ പരിപാടി നിർത്തലാക്കി എന്ന രീതിയിൽ പോസ്റ്റുകൾ ഇടുന്നത്. എന്നാൽ അണിയറപ്രവർത്തകർ അതിനെക്കുറിച്ച്ചൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല.