കീർത്തിയുടെ വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി

കീർത്തി സുരേഷിന്റെ വിവാഹമാണ് ഇപ്പോൾ സംസാരവിഷയം. തെന്നിന്ത്യൻ താരസുന്ദരിയുടെ വിവാഹ വാർത്തയും മറ്റും വളരെ പെട്ടെന്നാണ് പുറത്തു വന്നത്. ആരും പ്രതീക്ഷിച്ചിരുന്നില്ല. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ആണ് ഡിസംബർ 12 നു വിവാഹമാണെന്നും വരൻ ആന്റണി തട്ടിൽ എന്ന ബുസിനെസ്സ്കാരം ആണെന്നുമുള്ള വാർത്ത വന്നത്. എന്നാൽ അതല്ല രസം, വരനുമായി 15 വർഷത്തെ പ്രണയമായിരുന്നു എന്നതാണ് വിശ്വസിക്കാനാവാത്ത കാര്യവുമായി ആരാധകർ കാണുന്നത്. അതേവരെ ഇരുവരെയും ഒരുമിച്ച് എവിടെയുംകണ്ടിട്ടില്ലായിരുന്നു. ഇത്ര രഹസ്യമായി പ്രണയിച്ച ഒരു സെലിബ്രിറ്റി ഉണ്ടോയെന്ന് താനേ സംശയമാണെന്നു ആരാധകർ.

കീർത്തി സുരേഷിന്റെ വിവാഹ ക്ഷണപത്രിക കുറച്ചു ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. വിവാഹത്തിന് മുന്നോടിയായി കീർത്തിയും ‘അമ്മ മേനകയും അച്ഛൻ സുരേഷ് കുമാറും തിരുപ്പതി സന്ദർശിച്ചതും വാർത്തയായിരുന്നു. അടുത്ത മാസം തന്റെ വിവാഹം ആണെന്നും ഗോവയിൽ വെച്ച് ആണെന്നും എല്ലാവരുടെയുംഅനുഗ്രഹം ഉണ്ടാവണം എന്നെല്ലാം കീർത്തി അന്ന് മാധ്യമങ്ങളെ കണ്ടു പറഞ്ഞിരുന്നു.

ഇപ്പോഴിതാ കീർത്തിയുടെ വിവാഹത്തിന്റെ ഒരുക്കങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതാണ് വിവരം. കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണുക.

Leave a Comment