ഹൈദരാബാദിലെ സന്ധ്യയ് തീയേറ്ററിൽ പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്ക് ഉണ്ടായ തിക്കിലും തുറക്കിലും പെട്ട യുവതി മരിക്കാനുണ്ടായ കേസിൽ അല്ലു അർജുൻ അറസ്റ്റിലായി . ഹൈദരാബാദ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കിയേക്കുമെന്നു റിപോർട്ടുകൾ ഉണ്ട്.
ദില്‍സുഖ് നഗര്‍ സ്വദേശിനിയായ രേവതിയാണ് tതിരക്കിൽപെട്ട് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും സാൻവിക്കും ഒപ്പമാണ് രേവതി പ്രീമിയർ ഷോ കാണാനെത്തിയത്. ദുരന്തത്തിൽ രേവതിയുടെ കുട്ടിക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. രാത്രി 10.30ന് അല്ലു അർജുനും സംവിധായകൻ സുകുമാറും തിയേറ്ററിലെത്തുമെന്ന വാർത്ത പരന്നതോടെയാണ് ആരാധകർ വൻ തോതിൽ തടിച്ചുകൂടിയത്. തുടർന്ന് തിരക്കിൽപെട്ടു.
തിരക്ക് നിയന്ത്രിക്കാനാവാതെ വന്നപ്പോൾ പോലീസ് ലാത്തി വീശി. ഇതോടെ കൂട്ടമായി പാഞ്ഞ ആളുകൾക്കിടയിലേക്ക് രേവതി വീഴുകയായിരുന്നു. നിലത്ത് വീണ രേവതിയുടെ മുകളിലൂടെ ആളുകൾ കയറിയിറങ്ങി. ആന്തരീകാവയവങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.