കൊച്ചിയിൽ ഇനി ഞാൻ ഇല്ല. തമിഴ്‌നാട്ടിൽ സ്ഥിരതാമസമാക്കാൻ പോകുന്നു

ഏറെക്കാലമായി കൊച്ചിയിൽ ഉള്ള ബാല കൊച്ചി വിടുന്നു. താമസം ഇനി ചെന്നൈയിൽ ആയിരിക്കും. ഫേസ്ബുക് പോസ്റ്റിലൂടെ ആണ് ബാല ഇക്കാര്യം അറിയിച്ചത്. ബാലയും കോകിലയുമായുള്ള വിവാഹം വലിയ ചർച്ച ആയിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് ശേഷം താൻ കൊച്ചി വിടുകയാണ് എന്ന് അറിയിച്ചിരിക്കുന്നത്.

വികാരനിർഭരമായ കുറച്ച വരികൾ കുറിച്ചുകൊണ്ടാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെയാണ്.

“എല്ലാവര്ക്കും നന്ദി!!!

ഞാൻ ചെയ്ത നന്മകൾ ഞാൻ തുടരുക തന്നെ ചെയ്യും!! എന്നാൽ കൊച്ചിയിൽ ഇനി ഞാനില്ല.

ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മൾ കൊച്ചിയിൽ ഉണ്ടായിരുന്നു. ഇന്ന് ഞാൻ നിങ്ങളെ വിട്ട്, കൊച്ചി വിട്ട് വന്നിരിക്കുകയാണ്, ഒരുപാട് ദൂരം ഒന്നുമല്ല. എന്നിരുന്നാലും എന്നെ ഏറെ സ്നേഹിച്ച നിങ്ങളോട് പറയാതെ വരുന്നതെങ്ങനെ. .. എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ്. പ്രിയരേ, എന്നെ സ്നേഹിച്ച പോലെ എന്റെ കോകിലയെയും നിങ്ങൾ സ്നേഹിക്കണം. എന്റെ കുടുംബത്തിന് വേണ്ടി, എന്റെ ആരോഗ്യത്തിനു വേണ്ടി മനസ്സമാഹ്‌ദാനമുള്ള മറ്റൊരിടത്തേക്ക് ചേക്കേറുന്നു. ആരോടും പരിഭവമില്ല, എല്ലാവരും സന്തോഷമായി ഇരിക്കട്ടെ!! എന്ന് നിങ്ങളുടെ സ്വന്തം ബാല”

ഈ ഫേസ്ബുക് പോസ്റ്റിനു താഴെ ധാരാളം കമന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മലയാളികൾ താങ്കളെ ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും , പക്ഷെ നിങ്ങളുടെ പ്രഹസനം കാരണം കുറെ വെറുപ്പ് ഉണ്ടാക്കി എന്ന് അവർ കമാൻഡ് ചെയ്യുന്നു. ഞങ്ങളെ സ്നേഹിച്ചില്ലേലും കുഴപ്പമില്ല കോകിലയെ സ്നേഹിക്കൂ എന്ന് മറ്റു ചിലർ.

മനസ്സമാധാനം സ്വന്തമായി കണ്ടെത്തേണ്ടതാണെന്നും 250 കോടി ആസ്തി ഉണ്ടായാൽ മനസമാധാനം ഉണ്ടാവണമെന്നില്ല. നിങ്ങൾ അത് കണ്ടെത്തുക കോകിലയെ സ്നേഹിക്കുക, ഇനിയൊരു പെൺകുട്ടി വേദനിച്ച ഇഡാ വരുത്താതെ ജീവിതം മുൻപോട്ട് കൊണ്ടുപോകുക എന്നോകെ നീളുന്നു കമന്റുകൾ.

എന്നാൽ എവിടേക്കാണ് പോകുന്നത് എന്ന് ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല. എന്തായാലും സ്വന്തം ജന്മനാടായ തമിഴ് നാട്ടിലേക്ക് ആവുമെന്നാണ് ആരാധകർ കരുതുന്നത്. താമസിക്കാൻ അല്ലെങ്കിലും ഷൂട്ടിങ്ങിന്റെ ഭാഗമായി കേരളത്തിലേക്ക് വരണമെന്നും ചില ആരാധകർ പറയുന്നു.

Leave a Comment