അഭിനയത്തേക്കാൾ ഉപരി ഐറ്റം ഡാൻസ് കൊണ്ട് ആരാധകരെ സൃഷ്ടിച്ച നടിയാണ് ശ്രീലീല. ഒരുപാട് ആരാധകരുള്ള നടി ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ്. നടിയെ കൂടുതലും പരിചയം തെലുങ്ക് താരം മഹേഷ് ബാബുവിന്റെ ഗുണ്ടൂര്‍കാരം എന്ന സിനിമയിലെ ‘കുര്‍ച്ചി മടത്തപെട്ടി’ എന്ന ഹിറ്റ് ഗാനത്തിലൂടെയാണ്. ഇപ്പോൾ വീണ്ടും താരം തരംഗം സൃഷ്ടിച്ചിരിക്കുകയാണ് പുഷ്പ 2 വിലെ ഒരു പാട്ടിലൂടെ.
അഭിനയം കൂടാതെ അനവധിജീവകാരുണ്യങ്ങളിൽ സജീവമാണ് താരം 23 വയസ്സുള്ള താരം ഭിന്നശേഷിക്കാരായ രണ്ട് കുഞ്ഞുങ്ങളുടെ ‘അമ്മ കൂടിയാണ്. 21 ആം വയസ്സിൽ ആണ് അവരെ ദത്തെടുത്തത്. ഒരു ഡോക്ടറോ കൂടിയാണ് താരം എന്ന് കൂടി ഓർമിപ്പിക്കട്ടെ. അഭിനയത്തോനൊപ്പം മെഡിസിന്റെ ബിരുദാന്തര ബിരുദം പഠനം കൂടി ഒപ്പം കൊണ്ടുപോകുന്ന താരം എല്ലാവർക്കും ഒരു മാതൃകയാണ്.
ബൈ ടു ലവ് എന്ന കന്നഡ സിനിമയില്‍ ചെറിയ പ്രായത്തില്‍ അമ്മയാകുന്ന പെണ്‍കുട്ടിയായി നടി അഭിനയിച്ചിരുന്നു. ഈ സിനിമയ്ക്ക് ശേഷം എടുത്തതാണ് ആ തീരുമാനം. അതിനായി ഒരു അനാഥാലയം സന്ദർശിച്ചു. അവിടെയുള്ള അനാഥ കുട്ടികളെ കണ്ടപ്പോൾ താരത്തിന് വലിയ സങ്കടമായി. അതോടെ 2 കുട്ടികളെ ദത്തെടുക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ ഭിന്നശേഷിക്കാരായ രണ്ട് കുഞ്ഞുങ്ങളെ ദത്തെടുത്തു. 21 ആം വയസ്സിൽ ആണ് ഇതെന്നോർക്കണം. കൂടാതെ അനാഥരായ കുട്ടികളെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമാണ് നദി ശ്രീലീല. രണ്ടു കോടി രൂപയാണ് പുഷ്പായിലെ ഐറ്റം ഡാൻസിന് ശ്രീലീലയുടെ പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ.