ആ കാര്യം എന്നെ ഏറെ അസ്വസ്ഥനാക്കുന്നു. ആരാധകരോട് അഭ്യർത്ഥിച്ച് അജിത്ത് കുമാർ

കഴിഞ്ഞ ദിവസം ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ കടവുളേ, അജിത്തേ എന്ന പ്രയോഗം ശ്രദ്ധയിൽപെട്ടത്. ആരാധകരോടും പൊതുജനങ്ങളോടും അഭ്യർത്ഥനയുമായി അജിത് രംഗത്തു വന്നു. കടവുളേ, അജിത്തേ എന്ന് അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കണമെന്നും തന്നെ പേരോ ഇനിഷ്യലോ ചേർത്ത് വിളിച്ചൽ മതിയെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തന്റെ മാനേജർ മുഘേന സോഷ്യൽ മീഡിയ വഴിയാണ് അഭ്യർത്ഥന നടത്തിയിരിക്കുന്നത്. തന്നെ ഇങ്ങനെയെല്ലാം അഭിസംബോധന ചെയ്യുന്നത് അസ്വസ്ഥനാക്കുന്നുവെന്നും അജി്ത്ത് കൂട്ടിച്ചേർത്തു .

പൊതു ഇടങ്ങളിലും വിവിധ പരിപാടികളിലും കടവുളേ എന്ന് ചേർക്കുന്നത് തന്നെ വളെരെയേറെ അസ്വസ്ഥനാക്കുന്നുണ്ട്. പേരോ ഇനിഷ്യലോ ചേർത്ത് വിളിക്കുന്നതാണ് ഉചിതം. അതിനാൽ ഇത്തരം പ്രയോഗങ്ങൾ ദയവു ചെയ്ത് ഒഴിവാക്കണം. അജിത്തിന്റെ മാനേജർ ആയ സുരേഷ് ചന്ദ്രയാണ് എക്സിൽ ഇത് സംബന്ധിച്ച് പോസ്റ്റ് ഇട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായ പ്രയോഗമാണ് അജിത്തേ കടവുകെ എന്നത്. ഒരു യൂട്യൂബ് ചാനലിൽ വന്ന വീഡിയോയുമായി ബന്ധപ്പെട്ടാണ് പ്രയോഗം വളരെ വേഗം പ്രചരിച്ചത്.

Leave a Comment