സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ വന്നതായിരുന്നു അല്ലു അർജുൻ. പണ്ടുമുതൽ തന്നെ അല്ലു അർജുന് കേരളത്തിൽ ലക്ഷോപലക്ഷം ആരാധകരുണ്ട്. അതുകൊണ്ട് തന്നെ തന്റെ സിനിമയുടെ പ്രൊമോഷൻന്റെ ഭാഗമായി കേരളത്തെ ഒഴിവാക്കുമായിരുന്നില്ല. ഇന്നലെ കൊച്ചിയെ ഇളക്കിമറിച്ചുകൊണ്ട് അല്ലു അർജുൻ തന്റെ പുതിയ സിനിമയായ പുഷ്പ 2 ന്റെ പ്രൊമോഷൻ നും എത്തിയിരുന്നു. ധാരാളം ആരാധകർ ആണ് അല്ലുവിനെ കാണാൻ മറ്റു പരിപാടികൾ മാറ്റിവെച്ച് കൊച്ചിയിൽ എത്തിയത്.
പരിപാടിക്ക് ശേഷം കൊച്ചിക്ക് പ്രത്യേകം നന്ദി അറിയിച്ചുകൊണ്ട് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. തരാം ഇപ്പോൾ മലയാള നടൻ ഫഹദ് ഫാസിലിനെക്കുറിച്ച് പറയുന്ന പ്രസ്താവനയാണ് വൈറൽ ആവുന്നത്. ‘പുഷ്പ 2’വിൽ ഫഹദ് ഫാസിൽ ഗംഭീര അഭിനയം കാഴ്‌ചവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിനയം എല്ലാവര്ക്കും ഉറപ്പായും ഇഷ്ടമാകും.
തന്റെ സിനിമാ ജീവിതത്തിൽ ആദ്യമായാണ് ഒരു പ്രമുഖ മലയാളി നടനോടൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതെന്നും അത് പുഷ്പായിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഫഹദ് ഫാസിലിനെ ഞാൻ ഈ വല്ലാതെ വേദിയിൽ മിസ് ചെയ്യുന്നു. ഞങ്ങൾ ഒരുമിച്ച് ഈ സ്റ്റേജിൽ ഉണ്ടായിരുന്നെങ്കിൽ അത് ഐക്കോണിക് ആകുമായിരുന്നു. എല്ലാ മലയാളികൾക്കും ഒരു അഭിമാനമാണ് ഫഹദ് ഫാസിൽ,” എന്നും അല്ലു അർജുൻ പറഞ്ഞു.
പുഷ്പയുടെ ഒന്നാം ഭാഗത്തിൽ ഫഹദ് ഫാസിലിന്റെ അഭിനയം ഒരുപാട് പ്രശംസകൾ പിടിച്ചുപറ്റിയിരുന്നു. കണ്ണുകൾ പോലും അഭിനയിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തെ തേടി തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമെല്ലാം അവസരങ്ങൾ തേടി വരുന്നത്. ഒരു വേളയിൽ നായകനെപ്പോലും സൈഡ് ആക്കിയ പ്രകടനമാണ് ഫഹദ് ഫാസിൽ പുറത്തെടുത്തത്. ഉദയനിധി സ്റ്റാലിൻ നായകനായ മാമന്നൻ എന്ന സിനിമയിലും ഫഹദ് ഫാസിൽ തന്റെ വില്ലൻ വേഷം കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.