പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന സ്ത്രീ മരിച്ച സംഭവം ആർജിനപ്പോൾ തന്റെ ഹൃദയം തകർന്നു പോയെന്നു സൂപ്പർ സ്റ്റാർ അല്ലു അർജുൻ. ഹൈദരാബാദിലെ സന്ധ്യ തീയേറ്ററിൽ പ്രീമിയർ ഷോ കാണാൻ അല്ലു അർജുനും സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദയം എത്തിയതിനെത്തുടർന്നു ഉണ്ടായ അപ്രതീക്ഷിത തിരക്കിൽ പെട്ടാണ് 39 വയസ്സുകാരി രേവതി മരണപ്പെട്ടത്. കുടുംബസമേതം സിനിമ കാണാൻ വന്ന രേവതിക്കൊപ്പം തിരക്കിൽ പെട്ട മകൻ തേജ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രീമിയർ ഷോ കാണാനായി തീയറ്ററിലേക്ക് പ്രവേശിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതിയും മക്കളും ശ്വാസം മുട്ടി കുഴഞ്ഞു വീഴുകയായിരുന്നെന്നും, സിപിആർ നൽകിയെങ്കിലും യുവതിയെ രക്ഷിക്കാനായില്ലെന്നും പൊലീസ് പറഞ്ഞു
ഇപ്പോഴിതാ രേവതിയുടെ കുടുംബത്തിന് സഹായഹസ്തവുമായി അല്ലു അർജുൻ. രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് താരം അറിയിച്ചു. സന്ധ്യ തീയേറ്ററിലുണ്ടായ ദാരുണമായ സംഭവം എന്റെ ഹൃദയം തകർത്തു. കുടുംബത്തിന്റെ അതീവ ദുഃഖത്തിൽ പങ്കുചേരുന്നു. കുടുംബം ഒറ്റക്കല്ല, അവരെ കാണാനായി എത്തുമെന്നും ഞാൻ ഉറപ്പുനൽകുന്നു. കുടുംബത്തിന് എല്ലാ വിധ സഹായവും ഞാൻ ഉറപ്പുവരുത്തുന്നു. അല്ലു അർജുൻ പറഞ്ഞു.
അല്ലു അർജുൻ വന്നു എന്നറിഞ്ഞ ആരാധകർ കൂട്ടത്തോടെ സന്ധ്യ തിയേറ്ററിന്റെ ഗേറ്റിനടുത്തേക്ക് പാഞ്ഞടുത്തു. ഗേറ്റ് തകർന്നിരുന്നു. ആരാധകരുടെ ആവേശം അതിരുകടന്നതോടെ പോലീസ് ലാത്തി വീശി അങ്ങനെ തിരക്കിൻറെ ആക്കം കൂടി തിരയ്ക്കിനിടയിൽപ്പെടുകയായിരുന്നു. അല്ലു അർജുനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തിട്ടുണ്ട്.