എ എൽ വിജയുമായുള്ള ദാമ്പത്യ ജീവിതം തകർന്നതിനെത്തുടർന്നു കുറെ നാളായി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അമല പോൾ പിന്നീട് ആണ് ജഗത് നെ വിവാഹം കഴിച്ചത്. ആദ്യ ബന്ധം മുറിയാണ് കാരണം അമല പോൾ തന്നെയാണെന്ന് ആളുകൾ വിലയിരുന്നത്തി. അത്തരത്തിലുള്ള വേഷവിധാനങ്ങളും എല്ലാം തന്നെ അതിനു കാരണമായി. ഈ അടുത്ത കാലത്തുവരെയും വസ്ത്രധാരണത്തിന്റെ പേരിൽ ഒരുപാട് വിമര്ശിക്കപ്പെട്ടിട്ടുള്ള താരമാണ് അമല പോൾ.
നവംബർ 30നു ആയിരുന്നു അമല പോളിന്റെയും ജഗത് ദേശായ്‌യിയുടെയും വിവാഹവാർഷികം. കുഞ്ഞുമായുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. വളരെ സന്തോഷാവധി ആണ് ഇപ്പോൾ. കുമരകത്ത് കായലിനു നടുവിൽ ആണ് ഇരുവരും വിവാഹവാർഷികം ആഘോഷിച്ചത്. ജഗത് അമ്മയക്ക് വിവാഹവാര്ഷിക സമ്മാനം നൽകുന്നതും അവിടെവെച്ച് തന്നെ.
താൻ ഇപ്പോൾ വളരെ സന്തോഷവതിയാണെന്നും, എങ്ങനെയാണ് ഇതെല്ലം സംഭവിക്കുന്നത് എന്ന് തന്റെ മുൻ പങ്കാളിക്ക് കാണിച്ചുകൊടുക്കുകയും കൂടിയാണ് ലക്‌ഷ്യം. അമല പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്.
“പ്രിയപ്പെട്ട ഭര്‍ത്താവിന് വിവാഹ വാര്‍ഷികാശംസകള്‍! ഈ വര്‍ഷത്തെ കുമരകത്തെ മറക്കാനാവാത്ത സര്‍പ്രൈസ്, പ്രണയത്തിന് എല്ലായ്‌പ്പോഴുംപുതുജീവന്‍ നല്‍കുന്ന ഒരു മനുഷ്യനെ കിട്ടിയ ഞാനെത്ര ഭാഗ്യവതിയാണെന്ന് എന്നെ ഓര്‍മപ്പെടുത്തുന്നു. ആദ്യത്തെ പ്രണയാഭ്യര്‍ത്ഥന മുതല്‍ ഇടയിലെ ഓരോ മധുര സര്‍പ്രൈസുകള്‍ വരെ, നിന്റെ സ്‌നേഹം എന്താണ്, യഥാര്‍ത്ഥ പരിശ്രമമെന്താണ് എന്ന് എന്നെ പഠിപ്പിച്ചു! സാഹസികതകളും, ചിരികളും, സ്‌നേഹവുമുള്ള ഒരു ജീവിതത്തിന് ആശംസകള്‍ – എന്റെ എക്‌സുകളോട് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് കാണിച്ചുകൊടുക്കുന്നു!”