റഹ്‌മാന്റെ ആസ്തി 1000 കോടിക്ക് മുകളിൽ, പാട്ടുകൾക്ക് വാങ്ങുന്നത് കോടികൾ

ഒരു പാട്ടിനു ഏറ്റവും കൂടുതൽ തുക പ്രതിഫലമായി കൈപ്പറ്റുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംഗീതജ്ഞൻ. ഇപ്പോൾ അദ്ദേഹം സംഗീത സംവിധാനം ചെയ്യാൻ ഒരു സിനിമയ്ക്ക് / മുതൽ 10 കോടി രൂപ ആണ് വാങ്ങുന്നത്. എന്നാൽ അദ്ദേഹം പാടുന്നതിനാവട്ടെ 3 കോടി രൂപ ഒരു പാട്ടിനു വാങ്ങുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. മുൻനിര ഗായകർ പോലും അത്രയും വലിയ തുക വാങ്ങുന്നില്ല ഇന്നത്തെ ശ്രദ്ധേയമാണ്.

ആദ്യ സിനിമ ആയ റോജ സംഗീതം ചെയ്യുമ്പോൾ അദ്ദേഹം വാങ്ങിച്ച പ്രതിഫലം 25000 രൂപയാണ്. പിന്നീട് അദ്ദേഹം പിന്നിട്ട വഴികൾ എല്ലാം തന്നെ രാജകീയമായിരുന്നു. ഇന്ത്യയിലെ തന്നെ വലിയ വിലപിടിപ്പുള്ള സംവിധായകൻ ആവാൻ അദ്ദേഹത്തിന് അധികം സമയം വേണ്ടിവന്നില്ല.

ഓസ്കാർ അവാർഡ് കൂടി കരസ്ഥമാക്കിയതോടുകൂടി അദ്ദേഹം ലോകത്തെ തന്നെ അറിയപ്പെടുന്ന സംഗീതജ്ഞൻ ആയി മാറി. സംഗീത സംവിധാനവും, ഗാനാലാപനവും കൂടാതെ സംഗീതം പ്രൊഡ്യൂസർ, ഗാനരജന, റെക്കോർഡിങ് ഡയറക്ടർ, എന്നെ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു. കാലു കുത്തിനിടം ആൾ ആരവം സൃഷ്ടിക്കാൻ കഴിവുള്ളതിനാലും അദ്ദേഹത്തിന്റെ പാട്ടുകൾക്ക് ആരാധകർ ഉള്ളതിനാലും ധാരാളം സംഗീത നിശ ഒറ്റയ്ക്കും അല്ലാതെയും നടത്തിയിട്ടുണ്ട്.

സംഗീതനിശയിലെ ഓരോ മണിക്കൂറിനും വാങ്ങുന്നത് ലക്ഷങ്ങൾ ആണ്. ഏ ആർ റഹ്‌മാൻ ലൈവ് കൺസേർട് എന്ന സംഗീതനിശ വിവിധ രാഗ്യങ്ങളിൽ ആയി നടത്തിയും അദ്ദേഹം വാരിക്കൂട്ടിയത് കോടികൾ ആണ്. അവസാന കണക്ക് അനുസരിച്ചു അദ്ദേഹത്തിന് 1700 കോടിക്ക് മുകളിൽ ആസ്തി ഉണ്ട് എന്നാണ് കണക്ക്.

ധാരാളം ആഡംബരവാഹനങ്ങളും വിവിധയിടങ്ങളിൽ ആയി ആഡംബര വീടുകളും എല്ലാം കൂടി അദ്ദേഹത്തിനുണ്ട്. ചില ദേശീയ മാധ്യമങ്ങൾ പങ്കുവെക്കുന്ന വിവരം അനുസരിച്ചു മാസം 4 കോടി രൂപയും വർഷത്തിൽ 50 കോടി രൂപയുമാണ് അദ്ദേഹത്തിന്റെ വരുമാനം.

Leave a Comment