മലയാളികളുടെ പ്രിയ കോമഡി താരം ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ ഇപ്പോൾ സിനിമയിൽ വച്ചടി വച്ചടി പടവുകൾ കയറി ഒരു വലിയ താരം ആയിരിക്കുകയാണ്. ചെറിയ റോളുകയിലൂടെ സിനിമയിലേക്ക് വന്ന അർജുൻ അശോകൻ ഇന്നിപ്പോൾ തനിക്ക് ആഗ്രഹിച്ച വണ്ടി സ്വന്തം ആക്കിയിരിക്കുകയാണ്. ആഗ്രഹിക്കുക മാത്രമല്ല, താൻ 4, 5 വര്ഷം ആയി അതിനു വേണ്ടി പരിശ്രമിക്കുകയായിരുന്നു എന്നാണ് അജം അശോകൻ ഒരു ഇന്റർവ്യൂയിൽ പറഞ്ഞത്.
സൗഭാഗ്യങ്ങൾ ഒരുമിച്ചെത്തിയ സന്തോഷത്തിൽ അർജുൻ അശോകൻ. സൈമ അവാർഡും പുതിയ കാറും എടുക്കാൻ പറ്റി. അവാർഡ് ലഭിച്ചത് അച്ഛന്റെ പിറന്നാൾ ദിനത്തിൽ ആയത് അതിന്റെ മാധുര്യവും കൂട്ടി.
താരം ഇപ്പോൾ ബി എം ഡബ്ലിയു എക്സ് 5 എന്ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. രണ്ടു വര്ഷങ്ങള്ക്കു മുൻപ് അർജുൻ അശോകൻ ഒരു വോക്സ്വാഗൺ പോളോ കാര് സ്വന്തമാക്കിയിരുന്നു. അതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു. താരതമ്യേന ചെറിയ വാഹനം ആണെങ്കിലും പോളോയ്ക്ക് ഒരുപാട് ഫാൻസ് ഉണ്ടായിരുന്നു.
ഇന്ന് അർജുൻ അശോകൻ തനിക്ക് ഇഷ്ടപ്പെട്ട കാര് സ്വന്തമാക്കിയിരിക്കുകയാണ്. കാര് സ്വന്തമാക്കിയതിന് വീട്ടുകാർ അധികം ഹാപ്പി അല്ലായിരുന്നു എന്നാൽ ഫ്രണ്ട് ഒരുപാട് പേര് ആശംസാപ്രവാഹവുമായി എത്തിയതായി അർജുൻ അശോകൻ പറഞ്ഞു.
തന്റെ ഡ്രീം കാർ സ്വന്തമാക്കിയതിന് പിന്നാലെ ഒരു അവാർഡ് ഉം കൂടി അർജുൻ അശോകൻ സ്വന്തമാക്കി. സൈമ അവാർഡ് ബേസ്ഡ് കോമഡി ഹീറോ അവാദ്ര് ആണ് സ്വന്തം ആക്കിയത്. ഇത് തന്റെ സന്തോഷം ഇരട്ടിയാക്കിയതായി അർജുൻ അശോകൻ പറഞ്ഞു. അച്ഛൻ ഒരു പ്യുവർ കോമഡി ആക്ടർ ആയിരുന്നു അതുമായി ബന്ധപ്പെട്ടു കോമഡി ഹീറോ അവാർഡ് കിട്ടിയപ്പോൾ വളരെയധികം സന്തോഷം തോന്നിയെന്ന് അർജുൻ അശോകൻ കൂട്ടിച്ചേർത്തു. ഈ അവാർഡ് കിട്ടിയത് അച്ഛന്റെ പിറന്നാൾ ദിനത്തിൽ ആയത് അദ്ദേഹത്തിന്റെ സന്തോഷം പതിന്മടങ്ങു വർദ്ധിപ്പിച്ചു.
ഇതെല്ലം തന്നെ പറയുമ്പോഴും അർജുൻ അശോകനും അച്ഛൻ ഹരിശ്രീ അശോകനും തമ്മിൽ വീട്ടിൽ അധികമൊന്നും സംസാരിക്കില്ല. ആവശ്യമുള്ള കാര്യങ്ങൾ മാത്രമേ സംസാരിക്കൂ എന്നാണ് അർജുൻ പറയുന്നത്. അച്ഛൻ ഒരു കാര്യത്തെ കുറിച്ച ഓവർ എക്സൈറ്റഡ് ആവാറില്ല. കാര് എടുക്കാൻ പോകുമ്പോൾ തന്നെ സെക്കന്റ് ഹാൻഡ് കാർ പോരെ എന്ന് ചോദിച്ചു. താൻ ഒരു ചെറിയ കാർ ആണ് എടുക്കാൻ പോയതാണ്, പക്ഷെ തീരുമാനം പെട്ടെന്ന് മാറ്റി തന്റെ സ്വപ്ന കാർ തന്നെ എടുക്കുകയായിരുന്നു. അർജുൻ കൂട്ടിച്ചേർത്തു.