ഒഡിഷയിൽ ആണ് സംഭവം. പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജയിൽ വിട്ട് നേരെ പോയത് ഇരയുടെ അടുത്തേക്ക്. ഡിസംബർ 4 നു ജാമ്യത്തിലിറങ്ങിയ പ്രതി ഡിസംബർ 7 നു ഇരയായ പെൺകുട്ടിയെ കൊലപ്പെടുത്തി. 28 കാരനായ കുനു കിസാൻ എന്ന പ്രതി 18 കാരിയെ കൊല്ലുകയായിരുന്നു. മാത്രമല്ല ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്തു. ഒഡിഷയിലെ സുന്ദർഗഡ് എന്ന ജില്ലയിലാണ് സംഭവം നടന്നത്.
പോക്‌സോ കേസിൽ അറസ്റ്റിലായ പ്രതി പല തവണ മൊഴി മാറ്റിപ്പറയാൻ നിർബന്ധിച്ചെങ്കിലും പെൺകുട്ടി അതിനു തയ്യാറായില്ല. തുടർന്ന് നാഷണൽ ഹൈവേ 143 നു അരികെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് പ്രതി കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ താൻ ശിക്ഷിക്കപെടുമെന്ന ഭയമാണ് അതുകൊണ്ടുണ്ടായ പ്രകോപനവും ആണ് ഇരയെ കൊല്ലാൻ കാരണം എന്ന് പോലീസ് പറഞ്ഞു. cctv ദൃശ്യങ്ങളും ഫോൺ കാൾ രേഖകളും പ്രതിയെ പിടിക്കാൻ സഹായിച്ചു.
പ്രതി കത്തി ഉപയോഗിച്ച് ശരീര ഭാഗങ്ങളെ വെട്ടി കഷ്ണങ്ങളാക്കി ബാഗുകളിൽ ആക്കി 20 കിലോമീറ്റെർ പരിധിയിലുള്ള വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചു. നേരത്തെ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി അമ്മയോടൊപ്പം മറ്റൊരിടത്തേക്ക് മാറി താമസിച്ചു, ഒരു ബ്യൂട്ടി പലരിൽ ജോലി നോക്കി വരികയായിരുന്നു. ഗർഭിണിയായാ പെൺകുട്ടിയെ വിവാഹം കഴിക്കാൻ കുനു കിസാൻ വിസമ്മതിച്ചു.