നിങ്ങൾ എന്താ ചത്ത ശവം പോലെ നിൽക്കുന്നത് എന്ന് കൊറിയോഗ്രാഫർ – മമ്മൂട്ടിക്ക് അത് ഇഷ്ടപ്പെട്ടില്ല..ആ കഥ പറഞ്ഞ് ബിജുക്കുട്ടൻ

മലയാളത്തിന്റെ പ്രിയ നടനാണ് മമ്മുട്ടി. മമ്മുക്ക എന്ന് സ്നേഹത്തോടെ വിളിക്കുന്ന മലയാളികൾ എന്നും വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഒരുവിധത്തിൽപെട്ട എല്ലാത്തരം റോളുകളും ചെയ്ത മമ്മുക്ക എല്ലാവര്ക്കും പ്രിയപ്പെട്ട താരമാണ്. പുതുമുഖങ്ങളെ എല്ലായ്‌പ്പോഴും ഗൗനിക്കുന്ന മമ്മുക്ക എല്ലാ പുതുമുഖ സംവിധായകർക്കും ഡേറ്റ് കൊടുക്കാറുണ്ട്.

മമ്മുട്ടി സഹപ്രവർത്തകരോട് കാണിക്കുന്ന സ്നേഹവും അനുകമ്പയും എന്നും നാം കേൾക്കാറുള്ളതാണ്. അത്തരത്തിലുള്ള ഒരു സംഭവം ആണ് ബിജുക്കുട്ടൻ എന്ന നടൻ ഇപ്പോൾ ഓർത്തെടുക്കുന്നത്. വർഷങ്ങൾക്ക് മുൻപ് മമ്മുക്കയുമൊത്ത് പോത്തൻ വാവ എന്ന സിനിമയിൽ ഉണ്ടായ അനുഭവമാണ് അദ്ദേഹം പങ്കുവെക്കുന്നത്. സെറ്റിൽ വെച്ച് കോറിയോഗ്രാഫർ ബിജു കുട്ടനോട് മോശമായി പെരുമാറിയപ്പോൾ മമ്മുക്കയുടെ പ്രതികരണമാണ് ബിജുക്കുട്ടൻ പങ്കുവെക്കുന്നത്.

“ഒരിക്കൽ പോത്തൻ വാവ സിനിമയുടെ ഒരു പാട്ട് ഷൂട്ട് ചെയ്യുന്ന സമയം, കൊറിയോഗ്രാഫർക്ക് എന്നെ അറിയില്ല. മമ്മുക്ക ലിറിക്സ് പറഞ്ഞു അഭിനയിക്കുമ്പോൾ ഞാൻ പുറകിൽ നിന്നും കൈ കൂട്ടണം. വേറെ ഒരു സീ എടുക്കുമ്പോൾ ഞാൻ അതിൽ ഇല്ല എന്ന് മനസ്സിലാക്കി ഞാൻ വെറുതെ നിന്നു. അപ്പോൾ കൊറിയോഗ്രാഫർ ‘നിങ്ങൾ enthaanu ചത്ത ശവം പോള് നിൽക്കുന്നത് എന്തെങ്കിലും ചെയ്യ് എന്ന് ‘ ഇതുകേട്ട മമ്മുക്കയ്ക്ക് ദേഷ്യം വന്നു ഡാൻസ് മാസ്റ്ററെ അടുത്തേക് വിളിച്ചു. എന്നിട്ട് ഇതാരാ എന്ന് അറിയാമോ എന്ന് ചോദിച്ചു. അറിയില്ല എന്ന് പറഞ്ഞപ്പോൾ എന്റെ കൂടെ അഭിനയിക്കുന്ന ആൾ ആണ് ഏന് പറഞ്ഞു. ആൾ ചില്ലറക്കാരൻ അല്ല എന്നൊക്കെ'”.

മമ്മുക്ക അങ്ങനെയാണ് ആരെയും കൊച്ചാക്കാൻ സമ്മതിക്കില്ല. എല്ലാവരെയും നല്ല സ്നേഹമാണ്. ആ സംഭവത്തിനു ശേഷം കൊറിയോഗ്രാഫർ പേടിച്ചിട്ടാണ് ആക്ഷൻ പറഞ്ഞത്. എന്നെ സാർ എന്ന് വിളിച്ചു സംസാരിക്കുമായിരുന്നു. ബിജുക്കുട്ടൻ ഓർത്തെടുക്കുന്നു.

Leave a Comment