ശോഭാസുരേന്ദ്രനോ മുരളീധരനോ മത്സരിച്ചിരുന്നെങ്കിൽ ഫലം മാറിയേനെ – എൻ ശിവരാജൻ

പാലക്കാട് ബി ജെ പി യുടെ തോൽവി യെക്കുറിച്ചു ചോദിചപ്പോൾ ആണ് ശിവരാജനിങ്ങനെ അഭിപ്രായപ്പെട്ടത്.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബി ജെ പി കനത്ത പരാജയം നേരിട്ടതിനെക്കുറിച്ച് മുതിർന്ന നേതാവും ബി ജെ പി ദേശീയ കൗൺസിൽ അംഗവുമായിരുന്ന ശിവരാജൻ പ്രതികരിച്ചു. ഇത്ര വലിയ തോൽവി പ്രതീക്ഷിച്ചിരുന്നില്ല എന്നും വി മുരളീധരനോ, ശോഭ സുരേന്ദ്രനോ നിന്നിരുന്നെങ്കിൽ ഉറപ്പായും ജയിച്ചേനെ എന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ അടിത്തറ ഇളകിയിട്ടില്ലെന്നും മേൽക്കൂരയ്ക്ക് ചെറിയ പാളിച്ചകൾ മാത്രമേ സംഭവിച്ചുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

സന്ദീപ് വാരിയർ പാർട്ടി വിട്ടുപോകരുതായിരുന്നെന്നും ഈ ഘട്ടത്തിൽ ഞാനായിരുന്നു എങ്കിൽ സ്ഥാനാര്ഥിത്വമീറ്റെടുക്കില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഒരു ബൂത്തിലെ ചുമതല മാത്രമായിരുന്നു തനിക്ക് ലഭിച്ചതെന്നും അവിടെ 80 ശതമാനത്തിൽ അധികം വോട്ട് കൊണ്ടുവരാനായി എന്നും അദ്ദേഹം അവകാശപ്പെട്ടു.

പാലക്കാട്ടുകാരൻ ആയ കൃഷ്ണകുമാറിനെ നിർത്തിയിട്ടും പാലക്കാട് ബി ജെ പി തോൽക്കുകയായിരുന്നു എന്ന് മാത്രമല്ല കഴിഞ്ഞ വർഷത്തേക്കാൾ വോട്ട് കുറഞ്ഞതും ക്യാമ്പിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ ബി ജെ പി നേടിയത് ഇ ശ്രീധരന്റെ വ്യക്തിപ്രഭാവം കൊണ്ട് ആണെന്നും അതുകൊണ്ട് തന്നെ ബി ജെ പി യുടെ വോട്ടുകൾ പോയിട്ടില്ല എന്ന് സി കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു. സന്ദീപ് വാരിയർ പാർട്ടി വിട്ട് പോയത് ഒരു തരത്തിലും റിസൾട്ടിനെ ബാധിച്ചിട്ടില്ലെന് അദ്ദേഹം വ്യക്തമാക്കി.

Leave a Comment