കാറിടിച്ചു ബസിന്റെ പിൻവശത്തെ 4 ടയറുകൾ ഊരിത്തെറിച്ചു. കൊട്ടാരക്കരയിൽ ആയിരുന്നു സംഭവം.ഇന്ന് രാവിലെ 7 മണിയോടടുത്ത കോട്ടപ്പുറത് ആണ് അപകടം നടന്നത്. ആർക്കും അപായമില്ല. റോഡിൽ ഉറഞ്ഞുകൊണ്ട് ബസ് കുറച്ചു ദൂരം മുൻപോട്ടു പോയി നിന്നു. കാറിന്റെ മുൻഭാഗം തകർന്നു.
ഇടിയുടെ ആഘാതത്തിൽ തകരാൻ മാത്രം എന്ത് ഇടിയാണ് ഉണ്ടായത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. അതോ ബസിന്റെ ടയറിനു അത്ര ഉറപ്പ ഉണ്ടായിരുന്നുള്ളു. മഹീന്ദ്രയുടെ കാറുമായി ആണ് അപകടത്തിൽ പെട്ടത്.
കാര് ഓടിച്ചിരുന്നയാൾക്ക് ചെറിയ രീതിയിൽ പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ടയർ ഊരിത്തെറിച്ചു പോയെങ്കിലും ബസിൽ ഉണ്ടായിരുന്ന ആർക്കും പരിക്ക് ഇല്ല. ബസ് മറിയാതെ ഓടുന്ന പൊസിഷനിൽ തന്നെ നിന്നത് വലിയ അപകടം ഒഴിവാക്കി.
രാവിലെ നേരം ആയതിനാൽ ആളുകൾ കുറവായിരുന്നു. അതിനാൽ ടയർ ഊരിപ്പോയിട്ടും ആരുടേയും മേലെ പതിക്കാതിരുന്നത് അതുവഴിയുള്ള അപകടവും ഒഴിവായി.
കാർ ആണ് നിയന്ത്രണം വിട്ടു ബസിന്റെ പിന്നിലെ ചക്രത്തിൽ കൊണ്ട് ഇടിച്ചത്. ആക്സിൽ അടക്കം ആണ് ബസിൽ നിന്നും ഊരിത്തെറിച്ചുവന്നത്.