താമരശ്ശേരി ചുരത്തിലൂടെ ബസ് ഓടിക്കുമ്പോൾ ആണ് ഈ അഭ്യാസപ്രകടനം

ഒരു ഡ്രൈവർ എന്ന് പറഞ്ഞാൽ യാത്രക്കാരുടെ ജീവൻ കൈയിൽ വെച്ച് ജോലി എടുക്കുന്നവർ ആണ്. എത്ര വർഷത്തെ പരിചയം ഉള്ള ആൾ ആണ് എന്ന് പറഞ്ഞാലും ഒരു നിമിഷത്തെ അശ്രദ്ധ മാത്രം മതി അപകടം ഉണ്ടാവാൻ. ഇപ്പോൾ വൈറൽ ആയിരിക്കുന്ന ഒരു വീഡിയോ ഒരു ബസ് ഡ്രൈവറുടേതാണ്. അതും ഒരു ചുരത്തിലൂടെ അഭ്യാസപ്രകടന രീതിയിൽ ബസ് ഓടിക്കുന്നു.

അതെ, താമരശ്ശേരി ചുരത്തിലൂടെ ബസ് ഓടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത്. യാത്രക്കാരിൽ ഒരാൾ എടുത്ത വീഡിയോ ആണ്. ഒരു കൈയിൽ ഫോൺ പിടിച്ച് ചെവിയിൽ വെച്ച് സംസാരിച്ചുകൊണ്ട് ഒരു കൈയിൽ വണ്ടിയുടെ സ്റ്റീയറിങ് നിയന്ത്രിച്ചതാണ് വണ്ടി ഓടിക്കുന്നത്. അതും ഒരു ചുരത്തിലൂടെ. പെട്ടെന്നുതന്നെ വളവും തിരിവുമെല്ലാം വരുന്ന ചുരത്തിലൂടെ ഇപ്രകാരം വണ്ടി ഓടിക്കുന്നത് എത്രത്തോളം അപകടകരമാണ്. ബസിൽ ഉള്ള യാത്രക്കാരുടെ ജീവൻ അയാളുടെ കൈയിൽ ആണ്. ഒരു അശ്രദ്ധ മാത്രം മതി അപകടം ഉണ്ടാവാൻ.

വീഡിയോ കാണാം

Leave a Comment