പ്രതിഫലം വാങ്ങാതെയാണ് അന്ന് കലോത്സവത്തിൽ സഹകരിച്ചത് …ആശാ ശരത്ത്

കലോത്സവത്തിന് അവതരണ നൃത്തം ചിട്ടപ്പെടുത്തുന്നതിനു ഒരു പ്രമുഖ നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ട വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് നടിയും നർത്തകിയുമായ ആശാ ശരത്ത്. ഇപ്പോൾ ഉണ്ടായ ഈ വാർത്തയെ എങ്ങിനെ നോക്കി കാണുന്നു എന്ന ചോദ്യത്തിനാണ് ആശാ ശരത്ത് പ്രതികരിച്ചത്. കഴിഞ്ഞ രണ്ടു വർഷം കലോത്സവത്തിൽ അതുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്തരുന്നു. 2022 ൽ ഉദ്ഘാടനത്തിന് സ്റ്റേജിൽ മുക്യമന്ത്രയുടെ കൂടെ തിരിതെളിക്കാൻ ഉണ്ടായിരുന്നു. അന്ന് ഞാൻ കുട്ടികൾക്ക് കൊടുത്ത വാക്ക് ആണ് അടുത്ത വര്ഷം നിങ്ങളോടൊപ്പം ഉദ്ഗാടനത്തിനു … Read more

ബുംറയെ മാത്രം ആശ്രയിക്കരുത്, മറ്റ് ബൗളർമാരും ഉത്തരവാദിത്വം ഏറ്റെടുക്കണം: രോഹിത് ശർമ

ഇന്നലെ ബോർഡർ ഗാവസ്‌കർ ട്രോഫി ടെസ്റ്റിൽ ഇന്ത്യ ദയനീയമായി പരാചയപ്പെട്ടതിനു പിന്നാലെ ഒരു പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് രോഹിത് ശർമ്മ. ബുംറയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്നും മറ്റുള്ള ബൗളർമാരും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും രോഹിത് ശർമ്മ പറഞ്ഞു. മറ്റുള്ളവരും അവരുടെ പങ്ക് നിറവേറ്റാൻ മുന്നോട്ടുവരണം. സിറാജ്, ഹർഷിത് റാണ, നിതീഷ് റെഡ്ഡി തുടങ്ങിയ എല്ലാ ബൗളർമാരും ഉത്തരവാദിത്വം ഏറ്റെടുക്കണം എന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം ടെസ്റ്റിൽ ബുംറ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. അദ്ദേഹം മാത്രമാണ് നിർണായക വിക്കറ്റ് എടുത്തത്. … Read more

അന്ന് ഞാൻ കേട്ട പഴികൾക്ക് കൈയും കണക്കുമില്ല – രഞ്ജിനി ഹരിദാസ്

അവതാരിക എന്ന നിലയിൽ മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാർ സിങ്ങർ എന്ന പരിപാടിയാണ് രഞ്ജിനി ഹരിദാസ് ഏന് കേൾക്കുമ്പോൾ നമ്മുടെയെല്ലാം മനസ്സിൽ വരുന്നത്. അവതാരിക എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട രഞ്ജിനി ഹരിദാസ്, പിന്നീട് പല അവാർഡ് ഷോകളിലും അവതാരകയായി വന്നു. 2007 മുതൽ തന്റെ കരിയർ ആരംഭിച്ച രഞ്ജിനി അന്ന് മുതൽ തനിക്ക് കേൾക്കേണ്ടി വന്ന പഴികളെക്കുറിച്ച് ഒരു യൂട്യൂബ് ചാനലിൽ മനസ്സ് തുറന്നിരിക്കുകയാണ്. അടക്കവും ഒതുക്കവുമില്ലാ, കേരള തനിമയില്ല, ആളുകളെ കെട്ടിപ്പിടിക്കുന്ന, … Read more

മന്ത്രി ശിവന്കുട്ടിയെ അനുകൂലിച്ച് സുധീർ കരമന

വെഞ്ഞാറമൂഡ് പ്രൊഫഷണൽ നാടക മത്സരത്തിന്റെ സമാപന സമ്മേളനത്തിൽ മന്ത്രി ശിവങ്കുട്ടിക്കൊപ്പം വേദി പങ്കിട്ട നടൻ സുധീർ കരമന ഇപ്പോൾ മന്ത്രിയുടെ പ്രസ്താവനയെ അനുകൂലിച്ചു രംഗത്തു വന്നിരിക്കുകയാണ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണ നൃത്തം പഠിപ്പിക്കാൻ ഒരു പ്രമുഖ നടി 5 ലക്ഷം രൂപ ആവഷ്യപ്പെട്ടതിനെ മന്ത്രി വി ശിവൻകുട്ടി വിമർശിച്ചിരുന്നു. നടിയുടെ ഭാഗത്ത് നിന്നും അങ്ങനെ ഒരു പ്രതികരണം ഉണ്ടായത് വളരെ നിരാശാജനകമായ കാര്യമാണെന്ന് സുധീർ കരമന അഭിപ്രായപ്പെട്ടു. നമ്മൾ എല്ലാവരും കലോത്സവത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. അത് … Read more

സ്കൂൾ കലോത്സവത്തിൽ അവതരണഗാനം പഠിപ്പിക്കാൻ 5 ലക്ഷം രൂപ ആവശ്യപ്പെട്ട നടിയെ വിമർശിച്ച് മന്ത്രി

ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് അവതരണ ഗാനം പഠിപ്പിക്കാൻ 5 ലക്ഷം രൂപ ചോദിച്ച ഒരു പ്രമുഖ നദിയെ വിമർശിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. 1600 ഓളം കുട്ടികൾ പങ്കെടുക്കുന്ന അവതരണഗാനം പഠിപ്പിക്കാൻ ഇത്രേം വലിയ തുക ചോദിച്ചത് വേദനിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. സ്കൂൾ കലോത്സവത്തിലൂടെ വളർന്നുവന്ന കലാകാരിയായിട്ടുകൂടി ഇങ്ങനെ ചോദിച്ചത് വിഷമം ഉണ്ടാക്കി. “ഇത്രയും വലിയ തുക നൽകി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചു. സാമ്പത്തിക മോഹമില്ലാത്ത നിരവധി നൃത്താദ്ധ്യാപകർ നമുക്കുണ്ട്. അവരെ … Read more