വീട്ടിൽ സമ്പത്ത് കുന്നുകൂടാൻ ചൈനീസ് വാസ്തു ഫെങ് ഷുയി പറയുന്നത് ഇങ്ങനെ

ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരിടം എന്ന് പറയുന്നത് അവന്റെ അല്ലെങ്കിൽ അവളുടെ ബെഡ്‌റൂം ആണ്. ആ ഒരു ബെഡ്‌റൂം യഥാവിധി സെറ്റ് ചെയ്യുകയാണെങ്കിൽ ഒരു പോസിറ്റീവ് എനർജി കിട്ടുവാനും ഐശ്വര്യം വരുത്താനും സമ്പത് വർധിപ്പിക്കാനും സാധിക്കും.

ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് കട്ടിൽ ആണ്. ഒന്നുകിൽ നമ്മൾ തെക്കോട്ട് അല്ലെങ്കിൽ കിഴക്കോട്ട് തലവെച്ചു കിടക്കണം എന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത് . എന്നാൽ ചൈനീസ് വസ്തു ശാസ്ത്രപ്രകാരം അവരവരുടെ ജനന തിയ്യതിക്ക് അനുസരിച്ചിട്ട് അതിൽ മാറ്റം വരും എന്നാണ് പറയുന്നത്.

ബെഡ്റൂമിന്റെ തെക്ക് കിഴക്ക് ഭാഗം എന്നത് സമ്പത്തിന്റെ ദിക്ക് ആണ്. കെട്ടിക്കിടക്കുന്ന ഫയലുകളോ നെഗറ്റീവ് ആയിട്ടുള്ള വസ്തുക്കളോ തെക്ക് കിഴക്ക് ഭാഗത്തു കൊണ്ട് വെക്കാൻ ഒരിക്കലും പാടില്ല. അത്തരം വസ്തുക്കൾ കൊണ്ട് വെക്കുന്നത് നമ്മുടെ സമ്പത്തിനെ സാരമായി ബാധിക്കും എന്നതിന് യാതൊരു സംശയവുമില്ല.

തെക്കു ഭാഗം നന്നായി വൃത്തിയായിരിക്കണം എന്നിട്ട് എനെർജിറ്റിക് ആയിട്ടുള്ള വെൽത്ത് ബേസ് വെക്കാം. എങ്ങനെയിതു ചെയ്യാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എല്ലാം വിശദീകരിക്കാം. അവിടെ മരത്തിന്റെ ഒരു പീഠം വെക്കുക എന്നിട് ഗോൾഡ് കളറുള്ള ഉരുളിയോ ബെയ്‌സോ വാങ്ങിച്ച ശേഷം അതിനകത്തു ചൈനീസ് കോയിൻസ്, വിവിധ തരത്തിലുള്ള സ്റ്റോൺസ്, നമ്മുടെ നാണയങ്ങൾ, വിദേശ നാണയങ്ങൾ എന്നിവയെല്ലാം വെച്ച് ഇത് കവിഞ്ഞു പുറത്തോട്ട് വീഴുന്ന രീതിയിൽ സെറ്റ് ചെയ്യുക. അത് നമുക്ക് സമ്പത് കൊണ്ടുവരാനുള്ള ഒരു മാർഗമായി ചൈനീസ് വസ്തു ശാസ്ത്രമായ ഫെങ് ഷുയി കണക്കാക്കുന്നുണ്ട്.

അടുത്ത ഒരു ദിക്ക് എന്ന് പറയുന്നത് തെക്കു പടിഞ്ഞാറ് ഭാഗം ആണ്. അത് സ്നേഹത്തിന്റെ ദിക്ക് ആണ്. ഭാര്യ ഭർത്താവിന്റെ ഐക്യത്തിന് വേണ്ടി മൺഡൽ ഡെത്തിന്റെ പ്രതിമ വെക്കാവുന്നതാണ്. ലവ് ന്റെ പ്രതീകമായും ആ ഓർ എനർജി സ്പ്രെഡ് ചെയ്യാനുമായി റോസ് ക്വാർട്സ് ന്റെ സ്റ്റോൺ വെക്കുന്നത് നല്ലതായിരിക്കും.

ഒരു ആവശ്യമില്ലാത്ത വസ്തുക്കളും ബെഡ്‌റൂമിൽ സൂക്ഷിക്കാതിരിക്കുക. ഇപ്പോഴും ക്ലീൻ ആൻഡ് നെറ്റ് ആയിരിക്കണം. ബെഡ്റൂമിന്റെ ആകാത്ത കയറുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി കിട്ടണം. ലൈറ്റ് ആയിട്ടുള്ള കളർ മാത്രമേ ബെഡ്‌റൂമിൽ ഉപയോഗിക്കാൻ പാടുള്ളൂ.

Leave a Comment