അമേരിക്കയിലെ ടെക്സസിൽ നടന്ന സംഭവമാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ കാരണം കാര്യങ്ങൾ കൈവിട്ടുപോകുന്നുണ്ടോ എന്നാണ് സംശയം. തന്റെ സ്ക്രീൻ ടൈം നിയന്ത്രിക്കുന്ന അച്ഛനെയും അമ്മയെയും കുറിച്ച് 17കാരൻ എ ഐ ചാറ്റ്ബോട്ടിനോട് പരാതിപറഞ്ഞപ്പോൾ ആണ് ഞെട്ടിക്കുന്ന നിർദ്ദേശം വന്നത്. അച്ഛനമ്മമാരെ കൊല്ലുന്നതാണ് ഉചിതം എന്ന ഉത്തരമാണ് ചാറ്റ്ബോട് നൽകിയത്. ഈ സംഭവത്തിനു പിന്നാലെ കുട്ടിയുടെ മാതാപിതാക്കൾ character.ai എന്ന കമ്പനിക്കെതിരെ പരാതി നൽകി. അക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സാങ്കേതിക വിദ്യ വലിയ വിപത്തുകൾ വരുത്തിവെക്കുമെന്ന് ഇവർ പരാതിയിൽ പറയുന്നു.
ഇത് ആദ്യമായല്ല ഈ കമ്പനിക്കെതിരെ പരാതി വരുന്നത്. ഫ്‌ലോറിഡയിൽ ഒരു കൗമാരക്കാരൻ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തിൽ നിയമ നടപടി നേരിടുന്ന കമ്പനിയാണിത്. ഈ കേസിൽ ഗൂഗിളിനും പങ്കുണ്ട്. അപകടങ്ങൾ പരിഹരിക്കുന്നതുവരെ ഈ പ്ലാറ്റഫോം അടച്ചുപൂട്ടണമെന്ന് അവർ പരാതിയിൽ പറയുന്നുണ്ട്.
ഈ ചാറ്‌ബോട്ടുമായി മകൻ നടത്തിയ ചാറ്റ് സ്ക്രീന്ഷോട് കോടതിയിൽ നൽകിയിട്ടുണ്ട്. അതിൽ അച്ഛനും അമ്മയും തന്റെ സ്ക്രീൻ ടൈം നിയന്ത്രിക്കുന്നു എന്നും എന്ത് ചെയ്യാം എന്നും ചാറ്‌ബോട്ടിനോട് ചോദിക്കുന്നുണ്ട്. കുട്ടികളുടെ വ്യക്തിത്വ വികസനത്തിലും ആരോഗ്യകരമായ ജീവിതത്തില് ഈ ചാറ്റ്ബോട്ട് നല്ല സ്വാധീനം ചെലുത്തുന്നെന്നും നിയന്ത്രിച്ചില്ലെങ്കിൽ ഒരുപാട് കുട്ടികൾ മരണപ്പെടുമെന്നും അവർ പരാതിയിൽ പറയുന്നു.