ഫലപ്രഖ്യാപത്തിനു മുൻപേ അഭിവാദ്യങ്ങൾ പോസ്റ്റ് ഇട്ട് കോൺഗ്രസ്സ് നേതാക്കന്മാർ

പാലക്കാട് അവർക്ക് അത്രയ്ക്ക് ആത്മവിശ്വാസമാണ്. അതുകൊണ്ടാണ് റിസൾട്ട് വരുന്നതിനു മുൻപേ രാഹുലിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് കോൺഗ്രസ്സ് നേതാക്കന്മാർ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്.

ഈ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്തു ഉടനീളം രാഹുലിന്റെ ഒപ്പം ഉണ്ടായിരുന്ന ഷാഫി പറമ്പിൽ താനും ശ്രീകണ്ഠനും, പിന്നെ രാഹുലും തമ്മിൽ നിന്നുകൊണ്ട് ഉള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. അവസാനചിരി നമുക്ക് സ്വന്തമായിരിക്കും എന്ന ആത്മവിശ്വാസമാണ് പോസ്റ്റിനു പിന്നിൽ. പോസ്റ്റ് ഇട്ട് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ ധാരാളം ഷെയറും ലൈക് ഉം കമൻഡും കൊണ്ട് പോസ്റ്റ് നിറഞ്ഞിരിക്കുകയാണ്.

പാലക്കാട്‌ രാഹുൽ തന്നെയെന്നും ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എം.എൽ.എ.യാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന്‌ ഹാർദ്ദമായ അഭിനന്ദനങ്ങൾ എന്നും പറഞ്ഞുകൊണ്ടായിരുന്നു ബൽറാമിന്റെ പോസ്റ്റ്. കൂടാതെ ഫലം വരും മുൻപേ പാലക്കാട്ടെ വോട്ടർമാർക്ക് നന്ദിയും അറിയിച്ചിരിക്കുകയാണ് അദ്ദേഹം.

വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ആദ്യം BJP ലീഡിൽ വന്നെങ്കിലും തുടർന്ന് കാര്യങ്ങൾ മാറിമറിയുന്നതായിട്ടാണ് കാണുന്നത്. സംസ്ഥാനത്തു നടന്ന 3 നിയമസഭ മണ്ഡലത്തിൽ പാലക്കാട് ഏറ്റവും സസ്പെൻസ് ത്രില്ലർ.

Leave a Comment