തിരുവന്തപുരം ശിശുക്ഷേമ വകുപ്പിലെ 3 ആയമാർ അറസ്റ്റിൽ. ബെഡിൽ മൂത്രം ഒഴിച്ചതിനു രണ്ടര വയസ്സുകാരിയുടെയും 1 വയസ്സുള്ള ഒരു കുഞ്ഞിന്റെയും ജനനേന്ധ്രിയത്തിൽ മുറിവേൽപ്പിച്ചിരിക്കുകയായിരുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായ ശിശുക്ഷേമ സമിതിയിൽ ആണ് ഈ ഞെട്ടിക്കുന്ന ക്രൂരത നടന്നിട്ടുള്ളത്. വാർത്ത പുറത്തുവന്നതോടെ അവിടെയുള്ള 3 ആയിമാറി അറസ്റ്റു ചെയ്തു.
അജിത, മഹേശ്വരി, സിന്ധു എന്നീ മൂന്ന് ആയമാരാണ് ഈ ക്രൂരകൃത്യത്തിന് പിന്നിൽ. ഇവർക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശിശു ക്ഷേമ സമിതിയിലെ സെക്രട്ടറി നൽകിയ പരാതിയിന്മേൽ ആണ് നടപടി. അതുകൂടാതെ ഇക്കാര്യം മറച്ചുവെച്ചതിനുമെതിരെയും അവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.
ആരോരുമില്ലാത്ത അനാഥകുട്ടികളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ഇത്തരം സ്ഥാപനങ്ങളിൽ വരുന്ന ഇത്തരം വാർത്തകൾ അതിന്റെ നിലവാരത്തെ ചോദ്യം ചെയ്യപ്പെടുകയാണ്. അനാഥരായ പിഞ്ചുമക്കളോടെ ഇങ്ങനെ ചെയ്യാനെങ്ങനെയാണ് തോന്നുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ ജനങ്ങൾ പ്രതികരിക്കുന്നത്. ഇവരെ ജോലിയിൽ നിന്നും പുറത്താക്കണമെന്നും തക്കതായ ശിക്ഷ നൽകണമെന്നും ഉള്ള ആവശ്യങ്ങൾ ഉയർന്നുകഴിഞ്ഞു.
സ്വന്തം മേല്നോട്ടത്തലിലുള്ള സ്ഥാപനത്തിൽ നടന്ന സംഭവം ആയിട്ടും പുറംലോകം അറിയുന്നതിനുവേണ്ടിയും പ്രതികൾക്ക് തക്കതായ ശിക്ഷ നൽകാൻ വേണ്ടിയും സ്ഥാപന സെക്രട്ടറി പരാതിപ്പെട്ടതിനെ സ്വാഗതഹം ചെയ്തുകൊണ്ടും ഒരുപാടുപേർ രംഗത്തുവന്നിട്ടുണ്ട്.