ബി എസ് എൻ എൽ അടിച്ചുകയറുകയാണോ. കഴിഞ്ഞ ജൂലൈയിൽ ജിയോയും ഒപ്പം മറ്റു സ്വകാര്യ കമ്പനികൾ ആയ വി, എയർടെൽ ഭാരതി എന്നിവർ തങ്ങളുടെ താരിഫ് പ്ലാനുകൾ കുത്തനെ കൂട്ടിയിരുന്നു. ഇതിനെതിരെ ഒരുപാട് ഉപപോക്താക്കൾ അവരുടെ പ്രതിഷേധം സോഷ്യൽ മീഡിയ വഴിയും മറ്റും അറിയിച്ചിരുന്നു. താരിഫ് കൂട്ടിയത് മറ്റു കമ്പനികൾക്ക് പാരയായോ എന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ.
സെപ്റ്റംബറിലെ ടെലികോം ടാറ്റ പ്രകാരമുള്ള വിവരങ്ങൾ ഇപ്രകാരമാണ്. ജൂലൈയിൽ പ്ലാനുകൾ വിലകൂടിയതിനുശേഷം 29.4 k=ലക്ഷവും, ഓഗസ്റ്റിൽ 25 ലക്ഷവും, സെപ്റ്റംബറിൽ 8 ലക്ഷം പുതിയ വരിക്കാരെ ബി എസ് എൻ എല്ലിന് ലഭിച്ചു. ഇപ്പോഴത്തെ കാണാന് അനുസരിച്ചു മൊത്തം 9 കോടി സുബ്സ്ക്രൈബേർസ് ആയി BSNL നു. തുടർച്ചയായി മൂന്നാം മാസം ആണ് അവർക്ക് വരിക്കാരെ കൂടുതൽ ലഭിക്കുന്നത് മറ്റുള്ള കമ്പനികളെ ആപേക്ഷിച്. ട്രായി പുറത്തിറക്കിയ വിവരപ്രകാരമുള്ള കണക്കിൽ ആണ്.
അതോടൊപ്പം തന്നെ മറ്റു മൂന്നു സ്വകാര്യ കമ്പനികൾക്ക് തുടർച്ചയായി 3 മാസവും വരിക്കാരെ നഷ്ടമായി. നിരക്ക് വർധിപ്പിച്ചതിനു പിന്നാലെ കൂട്ടമായി BSNL ലേക്ക് വരിക്കാർ വരുന്നുണ്ട്. കൂടാതെ 4ജി സേവനം മെച്ചപ്പെടുത്തിയതും, കുറഞ്ഞതും സാധാരണക്കാർക്ക് താങ്ങുന്ന പ്ലാനുകളും അവർക്ക് ഗുണം നേടിക്കൊടുത്തു. സെപ്തംബര് മാസത്തിൽ മാത്രം ഒരുകോടി 30 ലക്ഷം സിം കണക്ഷനുകൾ ആണ് പോർട്ട് ചെയ്യാനുള്ള അപേക്ഷ ലഭിച്ചത്.
മാർകെറ്റിൽ ഒന്നാം സ്ഥാനത്തുള്ള ജിയോ യ്ക്ക് 79.6 ലക്ഷം വരിക്കാരെ ആണ് നഷ്ടമായത്. എയര്ടെല്ലിനാകട്ടെ 14.3 ലക്ഷവും വൊഡാഫോൺ ഐഡിയയ്ക്ക് 15.5 laksham വരിക്കാരും കുറഞ്ഞു.
തുടർച്ചയായി 3 മാസവും തങ്ങൾക്ക് വരിക്കാരെ നഷ്ടമാകുന്ന സ്വകാര്യകമ്പനികൾ താരിഫ് കുറയ്ക്കാൻ തയ്യാറാകുമോ എന്നാണ് സാധാരണക്കാൾ ആയ ഉപപോക്താക്കൾ ഉറ്റുനോക്കുന്നത്.