4 കോടി ബഡ്ജറ്റിൽ തുടങ്ങിയ ചിത്രമാണ് നാനും റൗഡി താൻ, അതിന്റെ ബജറ്റ് 16 കോടി വരെ എത്തിച്ചത് നയൻതാരയും വിഘ്നേഷും ചേർന്നു എന്ന് ധനുഷ്. നയന്‍താരയ്ക്കെതിരെ കോടതിയിൽ നൽകിയ സിവിൽ കേസിൽ നൽകിയ സത്യവാങ്മൂലത്തിൽ ആണ് ധനുഷ് രൂക്ഷമായി വിമർശിച്ചിരിക്കുന്നത്.
സിനിമ തുടങ്ങിയത് 4 കോടി ബഡ്ജറ്റിൽ. നയൻതാരയും ധനുഷും പ്രണയത്തിലായതോടെ സിനിമയുടെ ചിത്രീകരണം വൈകി. സെറ്റിൽ രണ്ടാളും വളരെ വൈകിയാണ് വരുന്നത്. വിഘ്നേശ് നയൻതാരയുടെ പിന്നാലെയായിരുന്നു അതും മറ്റുള്ള സഹപ്രവർത്തകരെയെല്ലാം അവഗണിച്ചുകൊണ്ട്. അവരുടെ സമയത്തിനും വിലയില്ലേ. നയൻതാര ഉൾപ്പെട്ട്ട രംഗങ്ങൾ വീണ്ടും ചിത്രീകരിച്ചു.
ഒട്ടും പ്രൊഫഷണൽ അല്ലാത്ത പെരുമാറ്റം ആയിരുന്നു ഇരുവരുടെയും. നയൻതാരയുടെ ഡോക്യൂമെന്ററിക്ക് അതിൽ ചേർക്കാനായി നാനും റൗഡി താൻ എന്ന ചിത്രത്തിലെ രംഗങ്ങൾ നൽകണമെന്ന് ധനുഷിന്റെ നിർമ്മാണ കമ്പനിയിലെ മാനേജരോട് രഹസ്യമായി ചോദിച്ചു. എന്നാൽ ധനുഷ് അറിയാതെ ഒന്നും ചെയ്യാനാകില്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു. ആവശ്യം നിരസിച്ചപ്പോൾ അദ്ദേഹത്തെ അസ്ബയം പറഞ്ഞു എന്നും ധനുഷ് സത്യവാങ്മൂലത്തിൽ പറയുന്നു.