നയൻതാരയ്‌ക്കെതിരെ ധനുഷ് ഹൈക്കോടതിയിൽ

ഡോക്യുമെന്ററി തർക്കം, നയൻതാരയ്‌ക്കെതിരെ ധനുഷ് ഹൈക്കോടതിയിൽ സിവിൽ അന്യായം ഫയൽ ചെയ്തു. കഴിഞ്ഞ 2 ആച്ഛമുതൽ കോളിവുഡിൽ കത്തിനിന്ന സംഭവമാണ് ധനുഷ് നയൻതാര പോര്. ഇപ്പോൾ ധനുഷ് നയൻതാരയ്‌ക്കെതിരെ ഹൈക്കോടതിയിൽ സിവിൽ അനന്യയും ഫയൽ ചെയ്തിരിക്കുകയാണ്. ഡോക്യുമെന്ററി വിവാദത്തിൽ തന്റെ സിനിമയിലെ 3 സെക്കന്റ് വീഡിയോ ട്രെയ്ലറിലും തുടർന്ന് ഡോക്യൂമെന്ററിയിലും ഉപയോഗിച്ചതിനെതിരെ 10 കോടി രൂപ ആവശ്യപ്പെട്ടിരുന്നു.

ഇതിനെതിരെ നയൻതാര പരസ്യമായി ധനുഷിനെതിരെ തിരിഞ്ഞിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പെരുമാറുന്നതെന്നും ദൈവത്തിന്റെ കോടതിയിൽ മറുപടി പറയേണ്ടിവരുമെന്നും പറഞ്ഞിരുന്നു.

സിവിൽ അനന്യായം ഫയൽ ചെയ്തതിനു ശേഷം ഹൈക്കോടതി നയന്താരയോടും, ധനുഷിനോടും നെറ്റ്ഫ്ലിക്സിനോടും വിശദീകരണം തേടിയിരിക്കുകയാണ്. സിനിമയിലെ രംഗങ്ങൾ മാത്രമല്ല അണിയറയിലെ രംഗങ്ങളും നിർമ്മാതാവിന് അവകാശപ്പെട്ടതാണ് എന്നാണ് ഡിജാനുഷിന്റെ അവകാശവാദം. നിരവധിപേർ ധനുഷിനും നയന്താരയ്ക്കും പിന്തുണയുമായി വന്നിരുന്നു.

വിവാദങ്ങൾക്കുശേഷം ഇരുവരും ഒരു വിവാഹച്ചടങ്ങിൽ എത്തിയെങ്കിലും പരസ്പരം നോക്കണോ സമാറിക്കണോ ശ്രമിച്ചിരുന്നില്ല. എന്തായാലും ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനോട് നയൻതാരയും നെറ്റ്ഫ്ലിക്സ്ഉം എങ്ങനെ പ്രതികരിക്കും എന്ന് ഉറ്റുനോക്കുകയാണ് പ്രേക്ഷകർ.

Leave a Comment