വി ഐ പി പരിഗണനയിൽ ശബരിമല ദർശനം ദിലീപിനെതിരെ ഭക്തരുടെയും ഹൈക്കോടതിയുടെയും വിമർശനം

ശബരിമലയിൽ നടൻ ദിലീപിന് വി ഐ പി പരിഗണന നൽകി ദർശനം കൊടുത്തതിനെ ചോദ്യം ചെയ്തിരിക്കുകയാണ് ഹൈക്കോടതി. ഇതിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുകയായിരുന്നു ഹൈക്കോടതി. ദിലീപിന് വി ഐ പി പരിവേഷം നൽകി ദർശനം സാധ്യമാക്കിയത് മറ്റുള്ള ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതായി ഹൈക്കോടതി പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തമാണ് ഇത്തരം സാഹചര്യങ്ങൾ നിയന്ത്രിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. ഹരിവരാസനം സമയത്ത് പരമാവധി ഭക്തർക്ക് ദർശനം നൽകാനാണ് ശ്രമിക്കേണ്ടതെന്നും, കുട്ടികൾക്കും സ്ത്രീകൾക്കും മതിയായ സൗകര്യം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

ദിലീപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ചോദ്യങ്ങൾക്ക് ദേവസ്വം ബോർഡ് മറുപടി പറഞ്ഞു. എന്നാൽ സ്പെഷ്യൽ സെക്യൂരിറ്റി സോണിൽ ഇത്തരം പ്രത്യേക പരിഗണന അനുവദനീയമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ദിലീപിന്റെ സന്ദർശനം മറ്റ് ഭക്തരുടെ ദർശനത്തെ ബാധിച്ചതായും, കാത്തുനിന്നവരിൽ കുട്ടികളും ഉണ്ടായിരുന്നതായും കോടതി പരാമർശിച്ചു.

സോഷ്യൽ മീഡിയയിൽ സംഭവം ഒരുപാട് വിമര്ശനങ്ങള് വഴിവെച്ചു. ദൈവത്തിനുമുന്നിൽ എല്ലാവരും തുല്യരാണെന്നു ഒരുകൂട്ടം ഭക്തർ പറയുന്നത്. അവിടെ വി ഐ പി എന്നോ പാവങ്ങൾ എന്നോ ഇല്ലെന്നും ചിലർ കുറിച്ചു. സലിം കുമാറും വി ഐ പി ദര്ശനത്തിനെതിരെ വിമർശിച്ചു രംഗത്തു വന്നിരുന്നു. നടക്കുന്നത് ബിസിനസ് ആണെന്നും 1000 രൂപ കൂടുതൽ കൊടുത്താൽ ഭഗവാനെ പെട്ടെന്നു കാണാം എന്ന അവസ്ഥയാണെന്നും പരിഹസിച്ചു.

Leave a Comment