ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും തമ്മിലുള്ള വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. ഇവരുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ തരംഗം സൃഷ്ടിച്ചിരുന്നു.
ഒരുപാട് പേര് അനുകൂലിച്ചും പ്രതികൂലിച്ചും കമ്മന്റുകൾ ഇട്ടിരുന്നു. 60 വയസ്സുള്ള ആളെ ആണോ കെട്ടിയത്, കിളവനെയാണോ കെട്ടിയത് എന്നിങ്ങനെ വളരെ വേദനിപ്പിക്കുന്ന കമ്മന്റുകൾ ആണ് സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് ഇടയിൽ വന്നുകൊണ്ടിരുന്നത്.
എന്നാൽ നമുക്ക് ഇവരുടെ വയസ്സ് എത്ര ആണെന്ന് നോക്കാം. മുത്തശ്ശനായി സീരിയലിൽ അഭിനയിച്ചതെങ്കിലും ക്രിസ് വേണുഗോപാലിന് അത്രയ്ക്കൊന്നും വയസ്സ് ആയിട്ടില്ല. 49 വയസ്സാണ് അദ്ദേഹത്തിന്റെ പ്രായം. 49 വയസ്സുള്ള ഒരാൾ 43 വയസ്സുള്ള ഒരു യുവതിയെ കെട്ടിയാൽ എന്താണ് പ്രശ്നം എന്നാണ് അവർ ചോദിക്കുന്നത്. ഇപ്പോഴും ജന്റിലെ മാൻ ആണ് അദ്ദേഹം. കാണുമ്പോൾ കുറക്കാത്ത പ്രായം തോന്നിക്കുമെങ്കിലും, അതിനെ പ്രധാന കാരണം ടെഡി ആണ്.
താടിയെല്ലാം ഒതുക്കി , ജന്റിൽ മാന് ലുക്കിൽ അന്ന് അണിഞ്ഞൊരുങ്ങിയാൽ 40 വയസ്സ് മാത്രമേ തോന്നിക്കുകയുള്ളൂ. പിന്നെ അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലെ തങ്ങൾ എങ്ങനെ നടക്കണം എന്നുള്ളത്.
വിവാഹം കഴിഞ്ഞതിനു ശേഷം ഇരുവരുടെയും ഇന്റർവ്യൂകൾ യൂട്യൂബിൽ നിറഞ്ഞിരിക്കുകയാണ്. സീരിയൽ രംഗത്തെ പ്രമുഖർ എന്ന നിലയിൽ ഇവരുടെ വിശേഷങ്ങൾ അറിയാൻ ഒരുപാട് പ്രേക്ഷകർക്ക് ആകാംക്ഷയുണ്ട്.
സെക്സിനു വേണ്ടി അല്ല ഞാൻ കല്യാണം കഴിച്ചത്. എനിക്ക് എന്റെ മക്കളെ സേഫ് ആക്കണം. മക്കൾക്ക് അപ്പ വേണം. ഇതെന്റെ ഭർത്താവ് ആണ് എന്ന് പറയാൻ എനിക്ക് ഒരാളെ വേണം. എനിക്കൊരു ഐഡന്റിറ്റി വേണം അതിനു വേണ്ടി മാത്രം ആണ് ഞാൻ കല്യാണം കഴിച്ചത്.
മക്കളുടെ പൂർണ്ണ സമ്മതത്തോടു കൂടി ആണ് വിവാഹം കഴിഞ്ഞത്. അവർ ആണ് വിവാഹത്തിന് സമ്മതിക്കാൻ എന്നെ നിർബന്ധിച്ചത്. എന്ത് ഉണ്ടാക്കി എന്നാണ് എല്ലാവരും ചോദിക്കുന്നത്, എന്നാൽ എങ്ങിനെ ജീവിച്ചു എന്ന് ആരും ചോദിക്കുന്നില്ല. ഇനി കുറച്ച കാലം എനിക്ക് വേണ്ടി തന്നെ ജീവിക്കണം.
ലൈഫിൽ നമ്മുടെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരാൾ ഉണ്ട് എന്ന് പറയുന്നത് വളരെ സന്തോഷം തരുന്ന കാര്യം ആണ്. ഇപ്പോൾ എനിക്ക് ആ സന്തോഷം ഉണ്ട് എന്നാണ് ക്രിസ് വേണുഗോപാൽ പറയുന്നത്. ലൈഫിലെ വലിയൊരു ടേണിങ് പോയിന്റ് ആണ് ഇത്. ഒരുപാട് ചിന്തിച്ചു സംസാരിച്ചു എടുത്ത തീരുമാനം എടുത്തിട്ടാണ് ഞങ്ങൾ വിവാഹിതരായത്.
പത്തരമാറ്റ് സീരിയൽ ഷൂട്ടിങ്ങിനു സിവന്നതിനു ശേഷം ആണ് ഇവർ തമ്മിൽ പരിചയപ്പെടുന്നത്. എന്തുകൊണ്ടോ അദ്ദേഹവുമായി അടുക്കാൻ തോന്നി. പതുക്കെ സംസാരിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ താടി ഒരു കൗതുകമായി തോന്നി. തന്റെ സങ്കടങ്ങൾ പതുക്കെ പങ്കുവയ്ക്കാൻ തുടങ്ങി. എല്ലാവരാലും കുറ്റപ്പെടുത്തലുകൾ മാത്രമേ എനിക്ക് ഉണ്ടായിട്ടുള്ളൂ. ഇനിയെങ്കിലും എനിക്ക് ജീവിക്കണം. എന്റെ മക്കളെ സേഫ് ആയ ഒരിടത് ആക്കിയിട്ട് എനിക്ക് മരിച്ചാൽ മതി എന്നെല്ലാം പറയുമായിരുന്നു.