ബുംറയെ മാത്രം ആശ്രയിക്കരുത്, മറ്റ് ബൗളർമാരും ഉത്തരവാദിത്വം ഏറ്റെടുക്കണം: രോഹിത് ശർമ

ഇന്നലെ ബോർഡർ ഗാവസ്‌കർ ട്രോഫി ടെസ്റ്റിൽ ഇന്ത്യ ദയനീയമായി പരാചയപ്പെട്ടതിനു പിന്നാലെ ഒരു പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് രോഹിത് ശർമ്മ. ബുംറയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്നും മറ്റുള്ള ബൗളർമാരും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും രോഹിത് ശർമ്മ പറഞ്ഞു. മറ്റുള്ളവരും അവരുടെ പങ്ക് നിറവേറ്റാൻ മുന്നോട്ടുവരണം. സിറാജ്, ഹർഷിത് റാണ, നിതീഷ് റെഡ്ഡി തുടങ്ങിയ എല്ലാ ബൗളർമാരും ഉത്തരവാദിത്വം ഏറ്റെടുക്കണം എന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാം ടെസ്റ്റിൽ ബുംറ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. അദ്ദേഹം മാത്രമാണ് നിർണായക വിക്കറ്റ് എടുത്തത്. ഇന്ത്യയുടെ രണ്ടാം ടെസ്റ്റിലെ ഏക പോസിറ്റീവ് പോയിന്റ് ബുമ്രയുടെ പ്രകടനം മാത്രമായിരുന്നെന്നും രോഹിത് വ്യതമാക്കി. പുതിയ ബൗളർമാർക്ക് ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ പരിചയം നേടാനുണ്ടെന്നും, അവർക്ക് ആത്മവിശ്വാസം നൽകേണ്ടതുണ്ടെന്നും രോഹിത് പറഞ്ഞു. ടീം മാനേജ്മെന്റ് തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ടെന്നും, എന്നാൽ ബുംറ മാത്രം രണ്ട് അറ്റത്തുനിന്നും പന്തെറിയുമെന്ന് പ്രതീക്ഷിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഹമ്മദ് ഷമിയെ പോലെ ഒരു പരിചയസമ്പന്നനായ താരത്തെ ഇന്ത്യക്ക് ഇപ്പോൾ ആവശ്യമാണെന്നും അദ്ദേഹത്തിന്റെ ഫിറ്റ്നസ് ശെരിയാവാതെ കളിപ്പിക്കാൻ കഴിയില്ലെന്നും രോഹിത് വ്യക്തമാക്കി. ഫിറ്റ്നസ് വീണ്ടെടുക്കാതെ ഷാമിയെ കളിപ്പിച്ചത് അത് ഇന്ത്യയുടെ ആത്മവിശ്വാസത്തെയും പ്രകടനത്തെയും ബാധിക്കുമെന്ന് രോഹിത് ശർമ്മ അഭിപ്രായപ്പെട്ടു.

Leave a Comment