ആർ എസ് എസ് കാര്യാലയത്തിനായി സ്ഥലം കൊടുക്കുമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാരിയർ

ബി ജെ പി യിൽ നിന്നും പോയി കോൺഗ്രസിൽ അംഗ്വതമെടുത്ത സന്ദീപ് വാരിയരുടെ കൂറുമാറ്റം ഏറെ ചർച്ച ചെയ്യപ്പെട്ട ദിനങ്ങൾ ആണ് ഈ കടന്നു പോയത്. ബി ജെ പി നേതൃത്വവുമായി ഒത്തുപോകാൻ ആവാത്തതിനാൽ ആണ് പാർട്ടി വിടുന്നതെന്നും കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മുൻപ് പാലക്കാട് നടന്ന കോൺഗ്രസ് പത്രസമ്മേളനത്തിൽ ആണ് അദ്ദേഹം നേരിട്ടെത്തി അംഗത്വം സ്വീകരിച്ചത്. ഇത് കോൺഗ്രസിന് വലിയ ഗുണം ചെയ്തു എന്ന വിലയിരുത്തൽ ആണ് പൊതുവെ ഉള്ളത്.

‘അമ്മ മരിച്ചപ്പോൾ പോലും ബി ജെ പി നേതാക്കൾ തിരിഞ്ഞു നോക്കിയില്ല തന്റെ വീട് സന്ദർശിച്ചില്ല എന്നൊക്കെ ആരോപിച്ചിരുന്നു അദ്ദേഹം. അത് ഒരുപാട് വേദന ഉണ്ടാക്കിയതായി അദ്ദേഹം പറഞ്ഞിരുന്നു.

കോൺഗ്രസിൽ ചേർന്നതിനുശേഷം അദ്ദേഹം ഇപ്പോൾ ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ്. ആർ എസ് എസ് കാര്യാലയത്തിനായി തന്റെ അമ്മയുടെ പേരിൽ ഉള്ള സ്ഥലം വിട്ടുകൊടുക്കും എന്നാണ് അദ്ധെഅഹമ് പറഞ്ഞിരിക്കുന്നത്. മരിക്കുന്നത് വരെ ‘അമ്മ ആർ എസ് എസ് ആയിരുന്നു. ‘അമ്മ വാക്കുകൊടുത്ത ആണ് ഈ കാര്യം. അതുകൊണ്ട് അത് മാറ്റിപ്പറയാൻ പറ്റാത്തതുകൊണ്ട് ആണ് ഈ കാര്യം അറിയിക്കുന്നത്. ‘അമ്മ വാക്കു കൊടുത്തുട്ടുണ്ടെങ്കിൽ ഇപ്പോഴത്തെ അവകാശി എന്ന നിലയ്ക്ക് ഞാൻ ആണ് അത് നടപ്പിലാക്കേണ്ടത്.

ഒരു വർഷം സമയം കൊടുക്കാം ബി ജെ പി നേതൃത്വത്തിന് സ്ഥലം ഏറ്റെടുക്കാൻ. എന്നിട്ട് oru പ്രതികരണം ഉണ്ടായില്ലെങ്കിൽ സമൂഹത്തിനു നന്മ വരുത്തുന്ന എന്തെങ്കിലും പ്രവർത്തനങ്ങൾക്ക് ‘അമ്മ പറഞ്ഞ ആ സ്ഥലം കൊടുക്കുമെന്നും സന്ദീപ് വാരിയർ പറഞ്ഞു.

Leave a Comment