വീട്ടിലെ ചുമരിലും അടുക്കളയിലെ സ്ളാബിലും പല്ലി വന്നിഴയുന്നുണ്ടോ/ അവയുടെ ശല്യം കൂടുതൽ ആണോ? എങ്കിൽ ഇതാ പല്ലികളെ തുരത്താൻ ഒരു കിടിലൻ സൂത്രം ആയാണ് ഞാൻ വന്നിരിക്കുന്നത്. ചിലർക്ക് പല്ലികളെ കണക്കുന്നത് തന്നെ വെറുപ്പും അലർജിയും ആണ്. ഭക്ഷണം കഴിക്കുമ്പോഴും, അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുമ്പോഴുമെല്ലാം അവയെ കാണുമ്പോൾ തന്നെ എന്തോ പോള് തോന്നും. പല്ലികൾ ധാരാളം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. അടുക്കളകൾ, തുറന്നു വെച്ച ഭക്ഷണ സാധനങ്ങൾ, വാതിലുകൾ, ജനലുകൾ എന്നിവിടങ്ങളിലെ നിത്യ സാന്നിധ്യമാണ് പല്ലികൾ..
ചിലപ്പോൾ കൂട്ടമായി ആണ് അവയെ കാണുന്നതെങ്കിൽ പിന്നെ പറയുകയും വേണ്ട.
ഇവയെ നീക്കം ചെയ്യാൻ വിപണിയിൽ ധാരാളം മരുന്നുകൾ ഉണ്ടെങ്കിലും ഇതൊക്കെ പലപ്പോഴും കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമാകാറുണ്ട്. പാർശ്യ ഫലങ്ങൾ ഒന്നും ഇല്ലാതെ വീടുകളിൽ തന്നെ ചെയ്യാവുന്ന ചില പൊടി കൈകൾ ഉണ്ട്.
ഇപ്പോഴിതാ ഒരു കിടിലൻ സൂത്രം. നിങ്ങൾ ഇത് വീട്ടിൽ ചെയ്തുനോക്കൂ. ഉറപ്പായും ഫലം കിട്ടും.
പല്ലികൾ ധാരാളമായി കാണുന്ന സ്ഥലത്ത് കാപ്പിപ്പൊടിയും പുകയിലയും കൂട്ടി അൽപ്പം വെള്ളം ചേർത്ത് കുഴച്ചു ചെറിയ ഉരുളകളാക്കി ജനാലയുടെ പിന്നിലും വാതിലിനു പിന്നിലും വെക്കാം. പല്ലി ശല്യം കുറഞ്ഞു കിട്ടും. പല്ലികൾ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാകും. പുരാതന കാലം മുതൽക്കേയുള്ള ഒരു മാർഗമാണ് ഇത്.