ഒരുദിവസം 640 മില്യൺ വോട്ടുകൾ എണ്ണുന്ന ഇന്ത്യയുമായി താരതമ്യം ചെയ്ത്കൊണ്ട് അമേരിക്കയെ പരിഹസിച്ച് ഇലോൺ മാസ്ക്. ഇന്ത്യയിൽ ഒറ്റ ദിവസം കൊണ്ട് 640 മില്യൺ വോട്ടുകൾ എണ്ണിയെന്നും എന്നാൽ അമേരിക്കയിലെ കാലിഫോർണിയയിൽ വോട്ടുകൾ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുകയുമാണെന്നു അദ്ദേഹം എക്സിൽ കുറിച്ചു.
ഇന്ത്യയിൽ അതിവേഗം വോട്ട് എണ്ണുന്നതിനെക്കുറിച്ച് വന്ന ഒരു ലേഖനത്തിന്റെ സ്ക്രീന്ഷോട് പങ്കുവെച്ചുകൊണ്ടാണി മസ്ക്കിന്റെ പ്രശംസ.. ഇന്ത്യയിൽ വോട്ടെണ്ണലിന്റെ ലക്ഷ്യം തട്ടിപ്പല്ല. ഇന്ത്യയിൽ കഴിഞ്ഞ മഹാരാഷ്ട്ര, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമാണ് മസ്ക് ഇപ്രകാരം ട്വീറ്റ് ചെയ്തത്…
അമേരിക്കയിലെ കാലിഫോർണിയയിൽ 39 മില്യൺ ജനങ്ങൾ മാത്രമേയുള്ളൂ എന്നും, അവിടെ ഇപ്പോഴും വോട്ടെണ്ണൽ മന്ദഗതിയിൽ ആണ്.. അമേരിക്കയിലെ പോളിങ്ങിന് ശേഷം ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും കാലിഫോർണിയയിൽ ഇപ്പോഴും വോട്ടെണ്ണൽ മന്ദഗതിയിൽ ആണ്.. ഓരോ ബാലറ്റ് പേപ്പറും എണ്ണിക്കൊണ്ട് ഓരോ വോട്ടറും ഒരു വോട്ട് മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇപ്പോഴും സാവധാനം വോട്ടെണ്ണൽ പുരോഗമിക്കുന്നത്..