മന്ത്രിസഭായോഗത്തിൽ എടുത്ത ഒരു തീരുമാനം അറിയിക്കാൻ വേണ്ടി മന്ത്രി എം ബി രാജേഷ് തന്റെ ഫേസ്ബുക് പേജിലൂടെ അറിയിക്കുകയാണ്. കുടുംബശ്രീ പ്രവർത്തകരായ സി ഡി എസ് മാർക്കാണ് ഗുണം ലഭിക്കുന്ന തീരുമാനം എടുത്തിരിക്കുന്നത്. കുടുംബശ്രീ കേരളത്തിലെ താഴെത്തട്ടിലുള്ള ആളുകളുടെ ജീവിതനിലവാരം മനസ്സിലാക്കാനും അവരെ സഹായിക്കാനും കഴിയുന്നതിൽ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇപ്പോൾ ഇതാ കേരളത്തിലെ 18000ത്തോളം വരുന്ന സി ഡി എസ് മാർക്ക് 500 രൂപ യാത്രാബത്ത അനുവദിച്ചുകൊണ്ട് തീരുമാനം എടുത്തിരിക്കുന്നു. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചതാണ് ഇപ്പോൾ മന്ത്രിസഭാ യോഗത്തിൽ തീരുമാനം എടുത്തിരിക്കുന്നത്.
സമൂഹത്തിന്റെ താഴെത്തട്ടിലെ ജനങ്ങളെ മനസ്സിലാക്കാനും അവർക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്യാനും സി ഡി എസ്സുമാർ എടുക്കുന്ന എഫർട്ടിനെ അഭിനന്ദിക്കുകയും ചെയ്തു. ഏകദേശം 18500 സി ഡി എസ്സുമാർ ആണ് കേരളത്തിൽ കുടുംബശ്രീയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. മന്ത്രിസഭായോഗത്തിൽ തീരുമാനം നേരിട്ട് ജനങ്ങളെ അറിയിക്കാനായി ശ്രീ എം ബി രാജേഷ് തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെ ഈ കാര്യം അറിയിച്ചത്.