ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ ഇടിവ് തുടരുന്നു. തിങ്കളാഴ്ചത്തെ കണക്ക് അനുസരിച്ചു് ഒരു UAE ദിര്ഹത്തിന് 23 രൂപയായി. നാട്ടിലേക്ക് പണമയക്കാനുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഗൾഫ് രാജ്യങ്ങളിലെ ഓൺലൈൻ എക്സ്ചേഞ്ച് സേവനങ്ങൾ നൽകുന്ന ബോട്ടിം ആപ്പിൾ റോപ്പയുമായുള്ള ദിർഹത്തിന്റെ വിനിമയ നിരക്ക് 24 രൂപവരെയായി. കഴിഞ്ഞമാസം 7 നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക് ആണിത്.
അമേരിക്കൻ ഡോളറിനെതിരെ 84.30 എന്ന നിലയിൽ ഇന്ത്യൻ രൂപയുടെ വില ഇടിഞ്ഞതിനെ പ്രതിഫലനമാണ് വിവിധ കറൻസികളുടെ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞത്. ഇനിയും വരുംദിവസങ്ങളിൽ രൂപയുടെ മൂല്യം ഇടിയാനാണ് സാധ്യത എന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഇപ്പൊൾ നാട്ടിലേക്ക് പണമയക്കണോ അതോ കുറച്ചുകൂടി കാത്തിരിക്കണോ എന്ന് പ്രവാസികൾ ആശയക്കുഴപ്പത്തിലാണ്. ഏതായാലും എക്സ്ചേഞ്ച് കേന്ദ്രങ്ങളിൽ തിരക്കനുഭവപ്പെടാൻ തുടങ്ങിയിട്ടുണ്ട്. വരുംദിവസങ്ങളിൽ അത് കൂടും എന്നാണ് കണക്കാക്കപ്പെടുന്നത്.
മറ്റു ഗൾഫ് രാജ്യങ്ങളിലെ കറൻസികളുമായുള്ള വിനിമയത്തിനിരക്ക് ഇപ്രകാരമാണ്.
സൗദി റിയൽ – 22.47
കുവൈറ്റ് ദിനാർ – 274.47
ഒമാൻ റിയാൽ – 219.31
ബഹ്‌റൈൻ ദിനാർ – 224
ഖത്തർ റിയാൽ – 23.10