ഒന്നിച്ച് കൂടുതൽ സന്തോഷം എന്ന അടിക്കുറിപ്പോടെ മയോനി ഗോപി സുന്ദറുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. കടൽത്തീരത്തിനു സമീപം ഗോപി സുന്ദറുമായുള്ള ചിത്രമാണ് മയോനി എന്ന പ്രിയ നായർ ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച് ഇട്ടിരിക്കുന്നത്. ഇതോടെ കുറെ നാൾ ആയി തണുത്തിരിക്കുന്ന ഇരുവരുടെയും പ്രണയവാർത്തയ്ക്ക് ചൂട് പിടിച്ചിരിക്കുകയാണ്. എന്നാൽ രണ്ടു താരങ്ങളും പ്രണയവാർത്തയുമായി യാതൊരുവിധ പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല.
ചുരുങ്ങിയ സമയം കൊണ്ട് ചിത്രങ്ങൾ വൈറൽ ആയതോടെ കമന്റുകളുടെ പ്രവാഹമായിരുന്നു. എന്നാൽ ഇപ്പോൾ കമന്റ് ഓഫ് ചെയ്ത നിലയിലാണ്. ചിത്രത്തിൻറെ ക്യാപ്‌ഷൻ ആണ് ഇരുവരും പ്രണയത്തിലാണെന്നുള്ള ഊഹാപോഹങ്ങൾക്ക് പ്രേക്ഷകരെ എത്തിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെതന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കുറച്ചുകാലങ്ങൾ ആയി സോഷ്യൽ മീഡിയയിൽ ചർച്ചയൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ പുതിയ പോസ്റ്റ് വന്നതോടെ ചർച്ചകൾ സജീവമായി.
പതിവായിവിമര്ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുന്ന താരമാണ് ഗോപി സുന്ദർ. എന്നാൽ അതിനെയെല്ലാം ചിരിച്ചുകൊണ്ട് മറുപടി പറയുന്ന താരം എല്ലാത്തരം ട്രോളുകളെയും കമന്റ് ചെയ്തുകൊണ്ട് നേരിടാറുണ്ട്. കഴിഞ്ഞ മാസങ്ങളിൽ ആയി തന്റെ അമ്മയെക്കുറിച്ചുള്ള മോശം കമാൻഡ് ഇട്ട ആൾക്കെതിരെ അദ്ദേഹം പ്രതികരിച്ചിരുന്നു. നിയമപരമായിത്തന്നെ കാണാറ് ഇട്ട ആൾക്കെതിരെ ഗോപി സുന്ദർ നടപടിയെടുത്തിരുന്നു. സ്വന്തം അമ്മയെക്കുറിച്ച് പറയുമ്പോൾ ഇങ്ങനെത്തന്നെയാണ് പ്രതികരിക്കേണ്ടത് എന്ന് പറഞ്ഞുകൊണ്ട് ധാരാളം പേര് ഗോപി സുന്ദറിന് പിന്തുണയുമായി രംഗത്തുവന്നിരുന്നു.