ഇന്നലെയാണ് മലയാള മനോരമ മലപ്പുറം എഡിഷനിൽ മണികണ്ഠ ആചാരിക്കെതിരെ ഒരു കള്ളവാർത്ത വന്നത്. മണികണ്ഠൻ ന്റെ ചിത്രം കൊടുത്ത് ‘അനധികൃത സ്വത്ത് സമ്പാദനം, നടൻ മണികണ്ഠൻ അറസ്റ്റിൽ’ എന്നാണ് വാർത്തയുടെ തലക്കെട്ട്. എന്നാൽ വാർത്ത വായിച്ചുനോക്കുമ്പോൾ അറിയാം വേറെ മണികണ്ഠൻ ആണെന്ന്. ഇതിനെതിരെ മണികണ്ഠ ആചാരി രാജൻ ഫേസ്ബുക്കിൽ ലൈവ് ഇട്ട് രംഗത്തുവന്നിരുന്നു. അദ്ദേഹം നിയമപരമായി മുന്നോട്ട് പോകുമെന്നും പറഞ്ഞിരുന്നു.
ഇപ്പോൾ അദ്ദേഹത്തിന് പിന്തുണയുമായി വന്നിരിക്കുകയാണ് ഹരീഷ് പേരടി. മണികണ്ഠൻ മനോരമയിൽ അവഹേളിക്കപ്പെട്ടതിനെതിരെ പ്രതികരിച്ചിരിക്കുകയാണ്. ഇതുവരെ ഒരു ഖേദപ്രകടനം പോലും നടത്താത്തതിനെ രൂക്ഷമായി വിമര്ശിച്ചിരിക്കുകയാണ് അദ്ദേഹം. മലയാള മനോരമയ്ക്ക് ഇതൊരു പ്രഹസനമേ അല്ല എന്നും അടുത്ത ഹോർത്തൂസിൽ മണികണ്ഠനെ ക്ഷണിച്ചത് തീരുന്ന പ്രശ്നം ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രമുഖരാരും മണികണ്ഠനെ പിന്തുണച്ച് വരാൻ സാധ്യതയില്ലെന്നും അവർക്കെല്ലാം മണികണ്ഠൻ ഇപ്പോഴും കമ്മട്ടിപ്പാടത്തിലെ ബാലൻ ആണെന്നും ഹരീഷ് പറഞ്ഞു.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.
മണികണഠൻ എന്ന കലാകാരൻ മനോരമയാൽ അവേഹളിക്കപ്പെട്ടിട്ട് നേരത്തോട് നേരം കഴിഞ്ഞു…ഇതുവരെ മനോരമ ഒരു
ഖേദ പ്രകടനവും നടത്തിയിട്ടില്ല..മനോരമക്ക് ഇതൊരു പ്രശനമേയല്ല…കാരണം അടുത്ത ഹോർത്തൂസിൽ മണിയെ ക്ഷണിച്ചാൽ തീർക്കാവുന്ന പ്രശ്നം മാത്രമാണിതവർക്ക് …മലയാളത്തിലെ ഒട്ടുമിക്ക പ്രധാന നടി നടൻമാരുടെയും സംവിധായകരുടെയും കൂടെ അഭിനയിച്ചവനാണ് മണി…ഒരു മൈരുകളും ഒരു മൈരും ഇതുവരെ ചിലച്ചിട്ടില്ല…കാരണം മണി അവർക്കിപ്പോഴുംമലയാള സിനിമയിലെ കമ്മട്ടിപാഠത്തെ ബാലനാണ്..മനോരമ അവർക്ക് അവരുടെ സിനിമകൾ റീലിസാവാനുള്ള മനോരമ max എന്ന ott യാണ്…വരാനിരിക്കുന്ന എല്ലാപ്രതിസന്ധികളെ കുറിച്ച് തിരിച്ചറിഞ്ഞിട്ടും മണികണഠനോടൊപ്പം..