മിസ്റ്റർ പ്രേം കുമാർ നിങ്ങൾ ജീവിക്കുന്ന ജീവിതമാണ് എൻഡോസൾഫാനെക്കാൾ മാരകം – വിമർശനവുമായി ഹരീഷ് പേരടി

ചില മലയാളം സീരിയലുകൾ എൻഡോസൾഫാനെക്കാൾ മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞതിനെത്തുടർന്നു അദ്ദേഹത്തിനെതിരെ കലാരംഗത്തെ നിരവധിപ്പേർ വന്നിരുന്നു. ധർമ്മജൻ ബോൾഗാട്ടി, സീമ ജി നായർ എന്നിവരും അദ്ദേഹത്തെ നിഷിദ്ധമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഹരീഷ് പേരടി കൂടി അദ്ദേഹത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. വിമർശനങ്ങൾ വന്നെങ്കിലും തന്റെ നിലപാട് മാറ്റാൻ പ്രേം കുമാർ തയ്യാറായിരുന്നില്ല. തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു എന്നാണ് പ്രേം കുമാർ വീണ്ടും പ്രതികരിച്ചത്.

ഹരീഷ് പേരടി എഴുതിയ വൈറലായ കുറിപ്പ് ഇപ്രകാരമാണ് “Mr. പ്രേംകുമാർ… നിങ്ങൾ ജീവിക്കുന്ന ഈ ജീവിതമാണ് എൻഡോസൾഫാനെക്കാൾ മാരകം…ആ മാരകമായ ജീവിതത്തിൽ നിന്നാണ് മെഗാ സീരിയലിന്റെ തിരകഥാകൃത്തുക്കളും സംവിധായകരും അവരുടെ കഥകൾ തിരഞ്ഞെടുക്കുന്നത്… നാളെ സംഭവിക്കാൻ സാധ്യതയുള്ള ഒരു മെഗാ സീരിയലിന്റെ കഥ ഉദാഹരണ സഹിതം ഞാൻ വ്യക്തമാക്കാം… അസൻമാർഗീക പ്രവർത്തനങ്ങളുമായി കഴിഞ്ഞിരുന്ന ഒരു സർക്കാർ അക്കാദമിയിലെ ചെയർമാന്റെ കീഴിൽ എല്ലാം സഹിച്ച്, പലപ്പോഴും അയാളെ ന്യായികരിച്ച് കഴിഞ്ഞിരുന്ന ഒരു വൈസ് ചെയർമാനാണ് കഥയിലെ നായകൻ..
സ്വന്തം കുടുംബത്തിൽ നിന്നും അയാൾ mമെമ്പർ ആയ സീരിയൽ സംഘടനയിൽ നിന്നുവരെ അയാൾക്ക് എതിർപ്പുകൾ നേരിടേണ്ടി വരുന്നുണ്ട്. എന്നിട്ടും അയാൾ അവിടെ തുടർന്ന് വിജയം വരിക്കുകയും ആ സർക്കാർ അക്കാദമിയുടെ ചെയർമാൻ ആകുകയും അയാൾ തന്നെ അംഗമായ ആ സീരിയൽ സംഘടനയിലെ നിത്യവൃത്തിക്ക് ജീവിതം കണ്ടെത്തുന്ന പാവപ്പെട്ട മുഴുവൻ അംഗങ്ങളെയും തള്ളി പറയുന്നിടത്താണ് ക്ലൈമാക്സ്.

ഇങ്ങിനെ ഒരു സീരിയൽ വന്നാൽ ആ കഥയിലെ നായകൻ താങ്കൾ പറഞ്ഞതുപോലെ എൻഡോസൾഫാനേക്കാൾ ഭീകരമാണ്… പക്ഷെ നായകനായ ആ വിഷത്തെ പൊതുജനങ്ങൾക്ക് ചൂണ്ടി കാണിച്ചുകൊടുക്കുന്ന സീരിയലും അതിന്റെ സൃഷ്ടാക്കളും എൻഡോസൾഫാനെതിരെ പോരാടുന്ന സമര പോരാളികളായി ആ മെഗാസീരിയലിലൂടെ ജനമനസ്സിൽ നിറഞ്ഞാടും.. ഈ സീരിയലിന് അനുയോജ്യമായ പേർ “എനിക്കുശേഷം പ്രളയം.. എന്നായിരുന്നു ഹരീഷ് കുറിച്ചത്..

ധർമ്മജനും വളരെ നിഷിദ്ധമായി പ്രേം കുമാറിനെ വിമർശിച്ചിരുന്നു. പ്രേം കുമാറും സീരിയൽ വഴി വന്ന കലാകാരൻ അല്ലേയെന്നും ഒരു സ്ഥാനം കിട്ടിയളേയുള്ളൂ തലയിൽ കൊമ്പൊന്നും ഇല്ലല്ലോ പാവങ്ങൾ ജീവിച്ചുപോക്കോട്ടേ എന്നും പരിഹാസരൂപേണ വിമർശിച്ചു.

Leave a Comment