ഐ പി എല്ലിൽ ഇനി ഭായ് ഭായ്. സഞ്ജുവിന്റെ വിക്കറ്റ് എടുക്കാൻ ഹസരങ്ക എതിർടീമിൽ ഇല്ല.

എതിർടീമിൽ കളിക്കുമ്പോൾ സഞ്ജുവിന്റെ വിക്കറ്റ് എടുക്കാൻ ദാഹിക്കുന്ന വനിദു ഹസാരങ്കയും സഞ്ജു സാംസണും ഇനി ഭായി ഭായി. ഹസരങ്ക ഇനി രാജസ്ഥാൻ റോയൽസിന് വേണ്ടി ജേർസി അണിയും, അതും സഞ്ജുവിന് കീഴിൽ കളിക്കാനായി. ഇന്നലെ ജിദ്ധയിൽ നടന്ന ഐ പി എൽ മഹാലേലത്തിൽ ശ്രീലങ്കൻ സ്പിന്നറെ സ്വന്തമാക്കിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്.

ഇതോടെ സോഷ്യൽ മീഡിയയിൽ ഒരു സംസാരം ഉടലെടുത്തിരിക്കുകയാണ്. സഞ്ജുവിനെ ഇനി ഹസാരങ്കയെ പേടിക്കാതെ കളിക്കാം. ഇതിനു കാരണവും ഉണ്ട്. എട്ടു തവണ ഇരുവരുംഏറ്റുമുട്ടിയതിൽ 6 തവണയും സഞ്ജുവിനെ പുറത്താക്കിയത് ഹസാരങ്കയാണ്. സഞ്ജുവിന്റെ ഇപ്പോഴത്തെ ഫോമിൽ സഞ്ജു ഐ പി എല്ലിൽ ഹസരങ്കയെ നേരിടുന്നത് കാണാൻ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്ന ആരാധകർക്ക് ഇനി ഇന്ത്യ സ്റ്‍റേലങ്ക കളികൾ വരുന്നത് വരെ കാത്തിരിക്കണം അത് കാണാൻ.

ഹസാരങ്കയെ കൂടാതെ ശ്രീലങ്കൻ സ്പിൻ താരം മഹീഷ് തീക്ഷനയെയും ടീമിൽ എത്തിച്ചിട്ടുണ്ട് രാജസ്ഥാൻ റോയൽസ്. ജോസ് ബട്ട്ലർ പോയതിനു പിന്നാലെ, ട്രെന്റ് ബോൾട്ട്, യുസ്‌വേന്ദ്ര ചഹാൽ, ആർ അശ്വിൻ എന്നിവരെയും രാജസ്ഥാന് നഷ്ടമായി. എന്നാൽ 12.5 കോടി രൂപ മുടക്കി ഇംഗ്ലീഅഹ് ഫാസ്റ്റ് ബൗളർ ജോഫ്രെ ആർച്ചറി ടീമിൽ എത്തിച്ചിട്ടുണ്ട്.

രാജസ്ഥാന്റെ നട്ടെല്ലായ താരങ്ങളെ നഷ്ടമായതിന്റെ പ്രതിഫലനം സോഷ്യൽ മീഡിയയിൽ ആരാധകർ കാണിക്കാൻ തുടങ്ങി. പ്രത്യേകിച്ചും ജോസ് ബട്ട്ലർനെ നഷ്ടപ്പെട്ടത് ഉൾക്കൊള്ളാനാവാതെയിരിക്കുകയാണ് ആരാധകർ.

Leave a Comment