ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടാക്സ് അടയ്ക്കുന്ന 10 സെലിബ്രിറ്റികൾ ഇവരൊക്കെയാണ്.

കോടികളാണ് ടാക്സ് ആയി സെലിബ്രിറ്റികൾ ഗവണ്മെന്റിലേക്ക് എല്ലാ വർഷവും അടയ്ക്കുന്നത്. 2023-24 വർഷത്തിൽ ഷാരൂഖ് ഖാൻ അടച്ചത് ഏകദേശം 92 കോടി രൂപയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടാക്സ് അടയ്ക്കുന്ന സെലിബ്രിറ്റികളുടെ ലിസ്റ്റ് ആണ് ഇവിടെ പ്രസിദ്ധീകരിക്കാൻ പോകുന്നത്. ഡെക്കാൻ ഹെറാൾഡ് പുറത്തുവിട്ട കണക്കുപ്രകാരം ലിസ്റ്റിൽ ഇടംപിടിച്ചവർ സിനിമാതാരങ്ങൾ മുതൽ ക്രിക്കറ്റ് താരങ്ങൾ വരെയുണ്ട്. ആദ്യത്തെ പത്തിൽ കൂടുതലും സിനിമാതാരങ്ങൾ ആണ്.

2023-24 ൽ ഏറ്റവും കൂടുതൽ ടാക്സ് അടയ്ച്ച താരങ്ങളും അവർ അടച്ച തുകയും ഇപ്രകാരമാണ്.

1) ഷാരൂഖ് ഖാൻ – 92 കോടി
2) വിജയ് – 80 കോടി
3) സൽമാൻ ഖാൻ – 75 കോടി
4) അമിതാഭ് ബച്ചൻ – 71 കോടി
5) വിരാട് കോഹ്ലി – 66 കോടി
6) അജയ് ദേവ്ഗൺ – 42 കോടി
7) എം എസ് ധോണി – 38 കോടി
8) രൺബീർ കപൂർ – 36 കോടി
9) സച്ചിൻ ടെണ്ടുൽക്കർ – 28 കോടി
10) ഹൃതിക് റോഷൻ – 28 കോടി

പത്താൻ, ജവാൻ തുടങ്ങിയ ഷാരൂഖ് ഖാൻ ചിത്രങ്ങൾ 1000 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. ഏകദേശം 600 കോടി കളക്ഷൻ നേടിയ വിജയ് ചിത്രം GOAT , അദ്ദേഹം 80 കോടി രൂപയാണ് ടാക്സ് ആയി അടച്ചത്.

Leave a Comment