19, 17, 16 വയസ്സ് പ്രായമുള്ള സ്വന്തം പെണ്മക്കളെ അച്ഛൻ പീഡിപ്പിച്ചു. ഇടുക്കിയിലെ ആണ് സംഭവം. സ്വന്തം പെണ്മക്കളെന്നു മറന്നു 45 വയസ്സുള്ള പ്രതി കഴിഞ്ഞ കുറെ വര്ഷങ്ങളായി മക്കളെ ദുരുപയോഗം ചെയ്യുകയായിരുന്നു. സ്കൂളിൽ വെച്ച് നടത്തിയ ഒരു കൗണ്സിലിങ്ങിൽ ആണ് ഒരു പെൺകുട്ടി ഈ കാര്യം തുറന്നു പറയുകയും രാജാക്കാട് പോലീസ് അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
സ്‌കൂള്‍ അധികൃതരില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കുട്ടികളുടെ അമ്മ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നും, അവര്‍ മരുന്ന് കഴിച്ച് മയങ്ങിക്കിടക്കുമ്പോഴാണ് അച്ഛന്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
കുട്ടികള്‍ നല്‍കിയ മൊഴിയില്‍, വിവരം പുറത്ത് പറയാതിരിക്കാന്‍ അച്ഛന്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തി. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. ഈ സംഭവം സമൂഹത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്, കുടുംബത്തിനുള്ളില്‍ നടക്കുന്ന ഇത്തരം ക്രൂരതകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജനരോഷം ആളിക്കത്തുകയാണ് അവിടെ.